മീ​ന​ച്ചി​ൽ സ​ഹ​ക​ര​ണ സം​ഘം പു​ന​രു​ദ്ധ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ണ്‍​സോ​ർ​ഷ്യം രൂ​പീ​ക​രി​ക്കു​ന്നു

പാ​​ലാ: അ​​ഞ്ചു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ച മീ​​ന​​ച്ചി​​ൽ റ​​ബ​​ർ മാ​​ർ​​ക്ക​​റ്റിം​​ഗ് ആ​​ൻ​​ഡ് പ്രോ​​സ​​സിം​​ഗ് സ​​ഹ​​ക​​ര​​ണ സം​​ഘം പു​​ന​​രു​​ദ്ധ​​രി​​ക്കു​​ന്ന​​തി​​നാ​​യി മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്കി​​ലെ സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി ക​​ണ്‍​സോ​​ർ​​ഷ്യം രൂ​​പീ​​ക​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വാ​​യി. മു​​ഖ്യ​​മ​​ന്ത്രി, സ​​ഹ​​ക​​ര​​ണ​​മ​​ന്ത്രി തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യി മാ​​ണി സി. ​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി. മീ​​ന​​ച്ചി​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് സം​​ഘം പു​​ന​​രു​​ദ്ധ​​രി​​ച്ച് സം​​ഘ​​ത്തി​​നു കീ​​ഴി​​ലെ ര​​ണ്ട് ഫാ​​ക്ട​​റി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്ന​​തി​​ന് മൂ​​ന്ന് കോ​​ടി രൂ​​പ​​യാ​​ണ് ആ​​വ​​ശ്യ​​മാ​​യി വ​​രി​​ക. താ​​ലൂ​​ക്കി​​ലെ സം​​ഘ​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി ക​​ണ്‍​സോ​​ർ​​ഷ്യം രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തോ​​ടെ ആ​​വ​​ശ്യ​​മാ​​യ തു​​ക സ​​മാ​​ഹ​​രി​​ക്കാ​​മെ​​ന്നും ഈ ​​തു​​ക ഫാ​​ക്ട​​റി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തി​​നും ഘ​​ട്ടം ഘ​​ട്ട​​മാ​​യി സം​​ഘ​​ത്തി​​ന്‍റെ ബാ​​ധ്യ​​ത​​ക​​ൾ തീ​​ർ​​ക്കു​​ന്ന​​തി​​നും സാ​​ധി​​ക്കു​​മെ​​ന്ന് ഇ​​തു സം​​ബ​​ന്ധി​​ച്ചു ത​​യാ​​റാ​​ക്കി​​യ പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.
ക​​ണ്‍​സോ​​ർ​​ഷ്യം രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന് സ​​ഹ​​ക​​ര​​ണ സം​​ഘം ര​​ജി​​സ്ട്രാ​​റെ സ​​ർ​​ക്കാ​​ർ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

Leave a Reply

Your email address will not be published. Required fields are marked *