പി​എം കി​സാ​ൻ വാ​യ്പ : ക​ർ​ഷ​ക​ന് ജാ​മ്യ​മി​ല്ലാ​തെ 1,60,000 വ​രെ ല​ഭി​ക്കും

കോ​​ട്ട​​യം: പി​​എം കി​​സാ​​ൻ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് മു​​ഖേ​​ന 1,60,000 രൂ​​പ വാ​​യ്പ ല​​ഭി​​ക്കും. ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന രേ​​ഖ​​ക​​ൾ ന​​ൽ​​കി​​യാ​​ൽ മൂ​​ന്നു ല​​ക്ഷം രൂ​​പ വ​​രെ​​യും ബാ​​ങ്കു​​ക​​ൾ അ​​നു​​വ​​ദി​​ക്കും. അ​​ർ​​ഹ​​രാ​​യ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ ബാ​​ങ്കി​​നെ സ​​മീ​​പി​​ക്കു​​ക​​യാ​​ണു ചെ​​യ്യേ​​ണ്ട​​ത്. പി​​എം കി​​സാ​​ൻ മു​​ഖേ​​ന പ​​ണം ല​​ഭി​​ച്ച​​വ​​ർ അ​​താ​​തു ബാ​​ങ്കി​​നെ​​യാ​​ണു സ​​മീ​​പി​​ക്കേ​​ണ്ട​​ത്.
ബാ​​ങ്കി​​ൽ​​നി​​ന്നും ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ക​​രം അ​​ട​​ച്ച ര​​സീ​​തും കൈ​​വ​​ശാ​​വ​​കാ​​ശ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ന​​ൽ​​ക​​ണം. കു​​റ​​ഞ്ഞ​​ത് 15 സെ​​ന്‍റ് സ്ഥ​​ല​​ത്ത് കൃ​​ഷി ചെ​​യ്യു​​ന്ന​​വ​​ർ​​ക്കാ​​ണു വാ​​യ്പ ല​​ഭി​​ക്കു​​ന്ന​​ത്. കൃ​​ഷി​​യു​​ടെ വ്യാ​​പ്തി, ഇ​​നം, സ്ഥ​​ലം തു​​ട​​ങ്ങി​​യ​​വ പ​​രി​​ഗ​​ണി​​ച്ച് വാ​​യ്പ​​യു​​ടെ നി​​ര​​ക്ക് ബാ​​ങ്കു​​ക​​ൾ​​ക്ക് നി​​ശ്ച​​യി​​ക്കാം. പ​​ര​​മാ​​വ​​ധി ഒ​​രു ക​​ർ​​ഷ​​ക​​ന് യാ​​തൊ​​രു ജാ​​മ്യ​​വു​​മി​​ല്ലാ​​തെ 1,60,000 വ​​രെ ല​​ഭി​​ക്കും.
പി​​എം കി​​സാ​​ൻ മു​​ഖേ​​ന പ​​ണം ല​​ഭി​​ച്ച ബാ​​ങ്കു​​ക​​ളി​​ൽ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്പോ​​ൾ മ​​റ്റു​​രേ​​ഖ​​ക​​ൾ ഹാ​​ജ​​രാ​​ക്കേ​​ണ്ട​​തി​​ല്ല. ഓ​​രോ വി​​ള​​ക​​ൾ​​ക്കും ന​​ബാ​​ർ​​ഡ് നി​​ശ്ച​​യി​​ക്കു​​ന്ന തു​​ക​​യാ​​കും വാ​​യ്പ​​യാ​​യി ല​​ഭി​​ക്കു​​ക. നെ​​ൽ​​കൃ​​ഷി​​ക്കു ഹെ​​ക്ട​​റി​​ന് 75,000-90,000 രൂ​​പ ല​​ഭി​​ക്കും. വെ​​റ്റി​​ല, പ​​ച്ച​​ക്ക​​റി കൃ​​ഷി എ​​ന്നി​​വ കു​​റ​​ഞ്ഞ​​ത് 15 സെ​​ന്‍റി​​ൽ കൃ​​ഷി ചെ​​യ്യ​​ണം. ഏ​​ത്ത​​വാ​​ഴ 25 സെ​​ന്‍റി​​ൽ കൃ​​ഷി ചെ​​യ്താ​​ൽ ഒ​​രു വാ​​ഴ​​യ്ക്ക് 500 രൂ​​പ വ​​രെ ല​​ഭി​​ക്കും. ല​​ഭി​​ക്കു​​ന്ന തു​​ക വി​​ള​​വെ​​ടു​​പ്പി​​നു​​ശേ​​ഷം തി​​രി​​ച്ച​​ട​​യ്ക്കു​​ന്പോ​​ൾ നാ​​ല് ശ​​ത​​മാ​​നം പ​​ലി​​ശ​​യേ ഈ​​ടാ​​ക്കു​​ക​​യു​​ള്ളു.
നി​​ല​​വി​​ൽ പാ​​ട്ട​​കൃ​​ഷി​​ക്കാ​​ർ​​ക്ക് വാ​​യ്പ ല​​ഭി​​ക്കു​​വാ​​ൻ ക​​ട​​ന്പ​​ക​​ളേ​​റെ​​യാ​​ണ്. പാ​​ട്ട​​കൃ​​ഷി​​ക്കാ​​യി ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ​​ക്ക് ഉ​​ചി​​ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാം.
പി​​എം കി​​സാ​​ൻ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കും കി​​സാ​​ൻ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ത്വ​​രി​​ത​​പ്പെ​​ടു​​ത്താ​​ൻ ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.
നി​​ല​​വി​​ൽ പ​​ണം ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ബാ​​ങ്കി​​ൽ നി​​ശ്ചി​​ത ഫോ​​റ​​ത്തി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി​​യാ​​ൽ കൃ​​ഷി ചെ​​യ്യു​​ന്ന വി​​ള​​ക​​ളു​​ടെ​​യും സ്ഥ​​ല വി​​സ്തൃ​​തി​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മൂ​​ന്നു ല​​ക്ഷം രൂ​​പ​​വ​​രെ കി​​സാ​​ൻ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് വാ​​യ്പ ല​​ഭി​​ക്കു​​മെ​​ന്ന് ബാ​​ങ്ക് വ്യ​​ക്ത​​മാ​​ക്കു​​ന്നു.
ഇ​​തി​​ൽ 1.6 ല​​ക്ഷം രൂ​​പ വ​​രെ കൈ​​വ​​ശാ​​വ​​കാ​​ശ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ​​യും ക​​രം അ​​ട​​ച്ച ര​​സീ​​തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഈ​​ടി​​ല്ലാ​​തെ അ​​നു​​വ​​ദി​​ക്കും. 1.6 ല​​ക്ഷം രൂ​​പ​​യ്ക്കു മു​​ക​​ളി​​ൽ വാ​​യ്പ വേ​​ണ്ട​​വ​​ർ ബാ​​ങ്ക് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന മ​​റ്റു രേ​​ഖ​​ക​​ൾ ഹാ​​ജ​​രാ​​ക്ക​​ണം. ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ pmkisan.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ നി​​ന്ന് അ​​പേ​​ക്ഷാ​​ഫോ​​റം ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തു പൂ​​രി​​പ്പി​​ച്ച് ബാ​​ങ്കി​​ൽ ന​​ൽ​​ക​​ണം.അക്ഷയ സെന്ററുകളിൽ നിന്ന് കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാ ഫോം ലഭിക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *