സനത് ജയസൂര്യയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

കട്ടക്ക്: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ അർദ്ധസെഞ്ച്വറിയടിച്ച രോഹിത് ശർമ്മ, ശ്രീലങ്കൻ മുൻ ഓപ്പണർ സനത് ജയസൂര്യയുടെ റെക്കോർഡ് തകർത്തു. ഒരു കലണ്ടർ വർഷം ഓപ്പണറെന്ന നിലയിൽ ഏറ്റവുമധികം റൺസെടുക്കുന്ന താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തം പേരിൽ കുറിച്ചത്. 22 വർഷം സ്വന്തം പേരിൽ ചേർത്ത റെക്കോർഡാണ് ജയസൂര്യയ്ക്ക് നഷ്ടമായത്.ഈ കലണ്ടർ വർഷം ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലായി 2442 റൺസാണ് ഓപ്പണറെന്ന നിലയിൽ രോഹിത് അടിച്ചുകൂട്ടിയത്. ഇതിൽ 1877 റൺസ് എകദിനം-ടി20 മത്സരങ്ങളിൽനിന്നാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽനിന്ന് ഒരു ഡബിൾ സെഞ്ച്വറി ഉൾപ്പടെ 556 റൺസും രോഹിത് നേടി. 2019ൽ 28 ഏകദിനങ്ങളും 14 ടി20 മത്സരങ്ങളുമാണ് രോഹിത് കളിച്ചത്. ഏകദിനത്തിൽ ഏഴ് സെഞ്ച്വറികളും രോഹിത് നേടി. ഈ കലണ്ടർ വർഷം ഏറ്റവുമധികം റൺസ് നേടിയത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. 2455 റൺസാണ് കോഹ്ലിയുടെ പേരിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *