15-പേർ മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയാൾ പിടിയിൽ

കോട്ടയം :കോട്ടയം ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കോവിഡ് ബാധിച്ചു മരിച്ചെന്ന്‌ വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആൾ പോലീസ് പിടിയിലായി. .കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസിൽ ഗോപു രാജൻ (29 )ആണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡി .ശില്പ ദേവയ്യ ഐ.പി.എസ് അറിയിച്ചു.
ഇയാൾ കടുത്തുരുത്തി സിഫ്എൽടിസിയിലെ വോളന്റീയർ ആയി പ്രവർത്തിച്ചു വരികയാണ്.ഇയാൾ നൻപൻ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനിൽക്കുകയായിരുന്നു .
ഏപ്രിൽ 29 മുതലാണ് വാട്സാപ്പിൽ ഓഡിയോ സന്ദേശം വന്നത്. ജില്ലാ പോലീസ് മേധാവി ഡി .ശില്പ ദേവയ്യ ഐ.പി.എസിന്‍റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷീൻ തറയിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ബിനോജ്.സ് സീനിയര്‍ സിവിൽ പോലീസ് ഓഫീസർമാരായ ജോർജ് ജേക്കബ് ,രാജേഷ് കുമാർ പി.ആർ , സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, അഭിലാഷ് പി .എസ് , അനൂപ് കെ.എൻ, സുബിൻ.പി.വി, അബ്ദുല്‍ ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »