കൊവിഡ്: താജ്‌മഹൽ അടക്കമുള്ള രാജ്യത്തെ ചരിത്രസ്‌മാരകങ്ങൾ അടച്ചിടും, മെയ് 15വരെ തുറക്കില്ല

ന്യൂഡൽഹി: കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാചര്യത്തിൽ രാജ്യത്തെ ചരിത്രസ്‌മാരകങ്ങൾ അടിച്ചിടാൻ തീരുമാനം. താജ്‌മഹലും കുത്തബ്‌മിനാറും അടക്കമുള്ള ചരിത്രസ്‌മാരകങ്ങൾ മെയ് 15വരെ അടച്ചിടാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) തീരുമാനിച്ചു. കൊവിഡ് കേസുകൾ വർധിച്ചതോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചരിത്ര സ്‌മാരകങ്ങളാണ് അടച്ചിടുന്നത്. മെയ് 15വരെ അടച്ചിടാനാണ് നിലവിലെ തീരുമാനമെന്ന് അധികൃതർ പറഞ്ഞു

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്‌മാരകങ്ങൾ, മ്യൂസിയങ്ങൾ, സൈറ്റുകൾ എന്നിവ മെയ് 15വരെ അടിയന്തരമായി അടച്ചിടുകയാണെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം ശക്തമായ കഴിഞ്ഞ വർഷം രാജ്യത്തെ ചരിത്രസ്‌മാരകങ്ങൾ അടച്ചിട്ടിരുന്നു.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ചരിത്രസ്‌മാരകങ്ങൾ അടിയന്തരമായി അടയ്‌ക്കുകയാണെന്ന് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!