ആർടിജിഎസ് വഴി ഏപ്രിൽ 18ന് 14 മണിക്കൂർ പണമിടപാടുകൾ നടത്താനാവില്ല

സാങ്കേതിക സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി റിയൽ ടൈം ഗ്രോസ് സെറ്റിൽമന്റ്(ആർടിജിഎസ്)വഴി പണമിടപാടുകൾ തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു.

ഏപ്രിൽ 18ന് പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ(14 മണിക്കൂർ) ആർടിജിഎസ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ കഴിയില്ല. 

അതേസമയം, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി)വഴിയുള്ള ഇടപാടുകൾക്ക് തടസ്സമുണ്ടാകില്ല. അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!