കറുവപ്പട്ട വിളവെടുക്കേണ്ട വിധം

കറുവപ്പട്ട നട്ട് മൂന്നുവര്‍ഷം കഴിയുമ്പോള്‍ വിളവെടുക്കാം. മേയ്, നവംബര്‍ മാസങ്ങളിലാണ് പട്ട ശേഖരിക്കുക. ഈസമയം പുതിയ ശാഖകള്‍ തളിരിട്ട് ഇളംചുവപ്പുള്ള തളിരുകള്‍ മൂത്തു പച്ചനിറമാകും. തൊലി വേഗം ഇളക്കിയെടുക്കാനും പറ്റിയ സമയമാണിത്. മൂര്‍ച്ചയുള്ള കത്തികൊണ്ട് തൊലി ചെറുതായി മുറിച്ചുനോക്കിയാല്‍ ഇതറിയാം. 

തൊലി വേഗം ഇളകിയാല്‍ പട്ട വെട്ടാന്‍ പാകമായി. രാവിലെ വേണമിതുചെയ്യാന്‍ .2-2.5 സെ.മീ വ്യാസമുള്ള കമ്പുകള്‍ 1.5 മുതല്‍ 2 മീറ്റര്‍ വരെ നീളത്തില്‍ മുറിച്ചെടുക്കണം. ഇതിന്റെ ചില്ലകളും ഇലകളുംമാറ്റി പുറത്തെ തവിട്ടുതൊലി ചുരണ്ടിനീക്കി തണ്ട് ശക്തിയായി തിരുമ്മി തൊലി വേര്‍പെടുംവിധത്തിലാക്കണം. കമ്പിനുചുറ്റും പിന്നീട് ഇരുവശത്തും 30 സെ.മീ അകലത്തില്‍ നെടുകേയും മുറിവുണ്ടാക്കി വളഞ്ഞ കത്തികൊണ്ട് തൊലി കമ്പില്‍നിന്ന് വേര്‍പെടുത്തണം.ഇനി നല്ല നീളമുള്ള പട്ടകള്‍ പുറത്തും ചെറിയവ അകത്തുംവെച്ച് കൈകൊണ്ട് അമര്‍ത്തിച്ചുരുട്ടി കുഴല്‍പോലെയാക്കി അറ്റം ഭംഗിയായി വെട്ടിയതിനുശേഷം തണലിലുണക്കണം. നേരിട്ട് വെയിലത്തുണക്കരുത്. ഉണങ്ങുന്ന പട്ടയ്ക്ക് മഞ്ഞനിറമാണ്. ഇതില്‍ നിന്നാണ് വിവിധഗ്രേഡുകളില്‍ പട്ട തരംതിരിക്കുന്നത്. 

ഫൈന്‍,മെക്‌സിക്കന്‍, ഹാംബര്‍ഗ് എന്നിവയാണ് വിവിധ ഗ്രേഡുകള്‍. ഒരേ കനവും നിറവും ഗുണവും അരികുകള്‍ ഒരുപോലെ യോജിച്ചിരിക്കുന്ന ചുരുളുകള്‍ക്കാണ് വിപണി. ഇനി മുറിഞ്ഞ കഷണങ്ങളും മറ്റും ചേര്‍ന്ന് ക്വില്ലിങ്‌സ് എന്ന ഗ്രേഡുമുണ്ട്. തൊലിയുടെ ഭാഗങ്ങള്‍, ചെറിയ കഷണങ്ങള്‍, പുറന്തൊലിയുടെ ചെറുകഷണങ്ങള്‍ എന്നിവ ചേരുന്നതാണ് ചിപ്‌സ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!