എ.സി.യുടെയും എൽ.ഇ.ഡി. ബൾബുകളുടെയും ഉത്പാദനം കൂട്ടാൻ സഹായം

എയർകണ്ടീഷണറുകളുടെയും എൽ.ഇ.ഡി. ബൾബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സഹായപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. കമ്പനികൾക്ക്്് അഞ്ചുകൊല്ലംകൊണ്ട് 6,238 കോടി രൂപയുടെ സഹായം നൽകും. അഞ്ചുവർഷത്തിൽ 1.68 ലക്ഷം കോടി രൂപയുടെ ഉത്പാദനവും 64,000 കോടിയുടെ കയറ്റുമതിയും ഈ മേഖലയിൽ ഉണ്ടാവുമെന്നാണ് കണക്കൂകൂട്ടൽ. 7920 കോടി രൂപയുടെ നിക്ഷേപം നടക്കും. നാലുലക്ഷംപേർക്ക് തൊഴിൽ ലഭിക്കും

ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് നാലുമുതൽ ആറുവരെ ശതമാനം സാമ്പത്തികസഹായമാണ് ഈ രംഗത്തുള്ള കമ്പനികൾക്ക് നൽകുക. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കും ആഗോള, ആഭ്യന്തര കമ്പനികൾക്കും പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!