പോളിംഗ് 90% കടന്ന് 43 ബൂത്തുകള്‍

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ 90 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയത് 43 ബൂത്തുകളില്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 17, തളിപ്പറമ്പ് 11, കല്യാശ്ശേരി 4, ധര്‍മ്മടം 4, തലശ്ശേരി 1, കൂത്തുപറമ്പ് 4, മട്ടന്നൂര്‍ 2 എന്നിങ്ങനെയാണ് 90 ശതമാനത്തിന്  മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളുടെ കണക്ക്. ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും പോളിംഗ്‌നില 90 ശതമാനത്തില്‍ താഴെയായിരുന്നു.  ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് തളിപ്പറമ്പ് മണ്ഡലത്തിലെ തലോറ അങ്കണവാടിയിലെ 9എ  നമ്പര്‍ ബൂത്തിലാണ്. 95.20 ശതമാനമാണ് ഇവിടുത്തെ പോളിംഗ് നില. ഈ ബൂത്തിലെ 584 പേരില്‍ 556 പേരും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ്  രേഖപ്പെടുത്തിയത് പയ്യന്നൂര്‍ മണ്ഡലത്തിലെ രാമന്തളി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 116 എ നമ്പര്‍ ബൂത്തിലാണ്. 46.56 ശതമാനമാണ് ഇവിടുത്തെ പോളിംഗ് നില. 625 വോട്ടര്‍മാരില്‍ 291 പേര്‍ മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. കല്യാശ്ശേരി വെങ്ങര മാപ്പിള എല്‍ പി സ്‌കൂള്‍ 58എ നമ്പര്‍ ബൂത്ത് (50.72%), തളിപ്പറമ്പ്  തൃച്ചംബരം യു പി സ്‌കൂള്‍ 89 നമ്പര്‍ ബൂത്ത് (66.6), ധര്‍മ്മടം മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (66.07), തലശ്ശേരി  കൊടുവള്ളി ജിവിഎച്ച്എസ്എസ് 60എ നമ്പര്‍ ബൂത്ത് (54.72), കൂത്തുപറമ്പ് തൂവക്കുന്ന്  എല്‍പി സ്‌കൂള്‍ 72എ നമ്പര്‍ ബൂത്ത്(62.76), മട്ടന്നൂര്‍ പട്ടാന്നൂര്‍ എയുപി സ്‌കൂള്‍ 16എ (75.98) എന്നിവയാണ് ഈ മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകള്‍.

ഇരിക്കൂര്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്  നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 49എ നമ്പര്‍ ബൂത്തിലാണ്. 88.92%. കുറവ് പുലിക്കുരുമ്പ സെന്റ് ജോസഫ് യുപി സ്‌കൂള്‍ 55എ നമ്പര്‍ ബൂത്തും. 61.75 ശതമാനം. 591 വോട്ടര്‍മാരില്‍ 365 പേര്‍ മാത്രമാണിവിടെ വോട്ട് രേഖപ്പെടുത്തിയത്. അഴീക്കോട് 89.46% ആണ് ഏറ്റവും കൂടിയ പോളിംഗ് നില. അഴീക്കോട് വെസ്റ്റ് എല്‍ പി സ്‌കൂളിലെ 31എ ബൂത്താണിത്. കുറവ് പോളിംഗ് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 154 ാം നമ്പര്‍ ബൂത്തിലാണ്. 67.27%. കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ പോളിംഗായ 86.87% രേഖപ്പെടുത്തിയത് മാവിച്ചേരി ന്യൂ യു പി സ്‌കൂളിലെ 22 നമ്പര്‍ ബൂത്തിലും കുറവ് 59.68 % രേഖപ്പെടുത്തിയത് ദേവത്താര്‍ക്കണ്ടി ഗവ. യു പി സ്‌കൂള്‍ 117 നമ്പര്‍ ബൂത്തിലുമാണ്. പേരാവൂര്‍ മണ്ഡലത്തിലെ ഉയര്‍ന്ന പോളിംഗ് ശതമാനം കുനിത്തല ജിഎല്‍പി സ്‌കൂളിലെ 119 നമ്പര്‍ ബൂത്തിലാണ്. 88.86 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. കുറവ് തുണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂളിലെ 128 ാം നമ്പര്‍ ബൂത്തിലാണ്. 61.26 ശതമാനം.  870 വോട്ടര്‍മാരില്‍ 533 പേര്‍ മാത്രമാണിവിടെ വോട്ട് രേഖപ്പെടുത്തിയത്.  

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!