മുഖ്യമന്ത്രി ക്വാറന്റൈനിൽ

മകൾക്ക് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ ക്വാറന്റൈനിൽ. തെരഞ്ഞെടുപ്പിനുശേഷം മിക്ക സ്ഥാനാർഥികളും മണ്ഡലത്തിലും പാർട്ടി പ്രവർത്തകർക്കിടയിലും സജീവമായിരുന്നുവെങ്കിലും മുഖ്യമന്ത്രി വീട്ടിൽത്തന്നെ കഴിയുകയായിരുന്നു. ഔദ്യോഗികകാര്യങ്ങൾ ഓൺലൈനായും ഫോണിലൂടെയും നിർവഹിക്കുന്നു. പാർട്ടിക്കാര്യങ്ങൾ ഫോണിലൂടെയാണു ചർച്ച ചെയ്യുന്നത്.