ഇന്ന് ലോകാരോ​ഗ്യദിനം

വർഷം തോറും ഏപ്രിൽ 7 ലോകത്താകമാനം “ലോകാരോഗ്യദിന”മായി ആചരിച്ചു വരികയാണല്ലോ. ജനീവ  ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകാരോഗ്യസംഘടന അഥവാ “WHO” യുടെ  നേതൃത്വത്തിലാണ് ഇത് കൊണ്ടാടുന്നത്.

1948-ൽ പ്രഥമ ആരോഗ്യസഭ വിളിച്ചു ചേർത്ത അന്നുമുതൽ, വർഷംതോറും ഏപ്രിൽ 7 ലോകാരോഗ്യദിനമായി ആചരിച്ചു വരുന്നു. ലോകാരോഗ്യസംഘടനയുടെ സ്ഥാപകദിനം ആചരിക്കുന്നതോടൊപ്പം, ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരാനും, ഈ ദിനാചരണം പ്രയോജനപ്പെടുന്നു.  സ്വാഭാവികമായും, ഈ വർഷത്തേത് ‘കോവിഡ്’ എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നും ഉൻമൂലനം ചെയ്യുന്നതിനുള്ള കർമ്മപദ്ധതികളെ പറ്റിയാവുമല്ലോ .

BUILDING A FAIRER, HEALTHIER WORLD” എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം. ലോകത്തെല്ലാവർക്കും കൂടുതൽ തിളക്കമുള്ളതും, ആരോഗ്യപൂർണ്ണവുമായ ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. “ലോകാ: സമസ്താ: സുഖിനോ ഭവന്തു” എന്ന് പണ്ട് നമ്മുടെ ആചാര്യന്മാർ പറഞ്ഞുവെച്ചതു തന്നെ.

“ലോകാ: സമസ്താ: സുഖിനോ ഭവന്തു:” എന്നതുതന്നെയാണ് “BUILDING A FAIRER, HEALTHIER WORLD“ എന്നതുകൊണ്ട് ലോകാരോ​ഗ്യ സംഘടന ഉദ്ദേശിക്കുന്നതെന്ന് പറയാം.ആരാധ്യനായ നമ്മുടെ മുൻരാഷ്ട്രപതി അബ്ദുൾ കലാം സാറിന്റെ ഒരു സന്ദേശം ഇതോടൊപ്പം ചേർത്തുവായിക്കണം:                “ഓരോ വ്യക്തിയും നന്നായാൽ കുടുംബം നന്നാകും, കുടുംബം നന്നായാൽ സമൂഹം  നന്നാകും, സമൂഹം നന്നായാൽ രാജ്യം നന്നാകും, രാജ്യങ്ങൾ നന്നായാൽ ഈ ലോകം  നന്നാകും. അങ്ങനെ, വ്യക്തിനന്മയിൽ  നിന്നും ലോക നന്മയിലേക്ക്…

അതുകൊണ്ട് നമുക്കെല്ലാവർക്കും- പ്രത്യേകിച്ച്  ആരോഗ്യ പ്രവർത്തകരായ നമുക്ക് പ്രത്യേകിച്ചും പ്രകാശപൂരിതമായ, ആരോഗ്യപൂർണ്ണമായ  ഒരു  ജനതയെ വാർത്തെടുക്കാൻ, ലോകാരോഗ്യ സംഘടനയോടൊപ്പം അണിചേരാം… 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!