നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ കനത്ത പോലീസ് സുരക്ഷ ക്രമീകരണങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ കനത്ത പോലീസ് സുരക്ഷ ക്രമീകരണങ്ങള്‍. 5 കമ്പനി കേന്ദ്രസേന, 10 ഡി.വൈ.എസ്.പിമാര്‍ 41 ഇൻസ്പെക്ടർമാർ 251 എസ്.ഐ/ എ.എസ്.ഐ മാർ 1983 പോലീസ്കാര്‍ ഉള്‍പ്പെടെ ആകെ 2285- പോലീസുകാര്‍ സുരക്ഷഒരുക്കും.
കോട്ടയം: ഏപ്രില്‍ ആറിനു നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ കനത്ത പോലീസ് സുരക്ഷാക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡി. ശില്പ ദേവയ്യ ഐ.പി.എസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അഡിഷണല്‍ എസ്പി. സുനില്‍ കുമാര്‍ എ.യു നെ കൂടാതെ 10 ഡി.വൈ.എസ്.പി മാര്‍ക്കാണ് ഇലക്ഷനോട്‌ അനുബന്ധിച്ചുള്ള സുരക്ഷാ ചുമതല നല്‍കിയിട്ടുള്ളത്.
ജില്ലയില്‍ നിലവിലുള്ള കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല, വൈക്കം എന്നി 5- സബ് ഡിവിഷനുകള്‍ക്ക് പുറമേ ഏറ്റുമാനൂര്‍ വാകത്താനം പൊന്‍കുന്നം, ഈരാറ്റുപേട്ട കടുത്തുരുത്തി സബ് ഡിവിഷനുകളാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ 10 സബ് ഡിവിഷനുകളിലും ചുമതല ഡി.വൈ.എസ്.പി. മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇവരെകൂടാതെ 41 പോലീസ് ഇൻസ്പെക്ടർമാർ, എസ്.ഐ, എ.എസ്.ഐ മാർ 251 പേര്‍, 1983 പോലീസുകാർ എന്നിവരെയാണ് സുരക്ഷയ്ക്കായി ജില്ലയിലാകെമാനം നിയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെ 5 കമ്പനി കേന്ദ്രപോലീസിനെയും, 1434 സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതാണെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ദേവയ്യ ഐ.പി.എസ് അറിയിച്ചു.
ജില്ലയിലെ 10 ഡി.വൈ.എസ്.പി മാര്‍ക്കും പോലീസ്, കേന്ദ്രസേന എന്നിവരെ ഉള്‍ക്കൊള്ളിച്ചു പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സ് നല്‍കിയിട്ടുണ്ട്. കൂടാതെ 31 സ്റ്റേഷനിലും എസ്.എച്ച്.ഓ മാരുടെ നേതൃത്ത്വത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ് സ്ട്രൈക്കിംഗ് ഫോഴ്സ് രംഗത്ത് കാണുമെന്നു ജില്ല പോലീസ് മേധാവി പറഞ്ഞു.

ജില്ലയൊട്ടാകെ 1564 മെയിൻ ബൂത്തുകളും 842 ഓക്സിലറി ബൂത്തുകളും ആണുള്ളത്. ഇതിൽ ക്രിട്ടിക്കൽ ബൂത്തുകൾ 17 ഉം സെൻസിറ്റീവ് ബൂത്തുകൾ ആയി 77-ഉം ആണ് ഉള്ളത്. പ്രശ്ന ബാധിത മേഖലകളിൽ കേന്ദ്രപോലീസ് സേനയെ പ്രത്യേക പെട്രോളിംഗിനായും നിയോഗിക്കും. റോഡ്‌ മാര്‍ഗം എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ പോലീസ് നിരീക്ഷണത്തിനായി രണ്ട് ബോട്ട് പെട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജില്ലയൊട്ടാകെ എസ്ഐ മാരുടെ നേതൃത്വത്തിൽ 124ഗ്രൂപ്പ് പെട്രോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം 58 സ്ട്രൈക്കിങ് ഫോഴ്സും 27 ഫ്ളയിംഗ് സ്ക്വാഡും ജില്ലയൊട്ടാകെ ഉണ്ട്.
ഇലക്ഷന്‍ സബ് ഡിവിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പോലീസ് സ്റ്റേഷനുകളും ഡി.വൈ.എസ്.പിമാരുടെ മൊബൈല്‍ നമ്പരും ചുവടെ
Sl No ഇലക്ഷന്‍ സബ് ഡിവിഷനില്‍ പോലീസ് സ്റ്റേഷനുകള്‍ ഡി.വൈ.എസ്.പി മൊബൈല്‍ നമ്പര്‍
1 കോട്ടയം കോട്ടയം വെസ്റ്റ് അനില്‍കുമാര്‍ എം 9497999050
കോട്ടയം ഈസ്റ്റ്‌
കുമരകം
2 ഏറ്റുമാനൂർ ഏറ്റുമാനൂർ ഗില്‍ സണ്‍ മാത്യു 9447292899
ഗാന്ധിനഗര്‍
അയര്‍ക്കുന്നം
3 ചങ്ങനാശ്ശേരി ചങ്ങനാശ്ശേരി വി ജെ ജോഫി 9497990263
തൃക്കൊടിത്താനം
4 വാകത്താനം വാകത്താനം മധു ബാബു 9497990203
കറുകച്ചാല്‍
ചിങ്ങവനം
5 കാഞ്ഞിരപ്പളളി കാഞ്ഞിരപ്പളളി അനില്‍ കുമാര്‍ എം 9497999046
മണിമല
മുണ്ടക്കയം
എരുമേലി
6 പൊൻകുന്നം പൊൻകുന്നം എന്‍ സി രാജ്മോഹന്‍ 9497999052
പാമ്പാടി
പള്ളിക്കത്തോട്
മണര്‍കാട്
7 ഈരാറ്റുപേട്ട ഈരാറ്റുപേട്ട ഷീന്‍ തറയില്‍ 9497999049
പാല
തിടനാട്
8 പാല കിടങ്ങൂര്‍ അഗസ്റ്റിന്‍ മാത്യു 9497987289
രാമപുരം
മേലുകാവ്
മരങ്ങാട്ടുപള്ളി
9 വൈക്കം വൈക്കം മുഹമ്മദ്‌ റിയാസ് 9497999262
തലയോലപറമ്പ്
10 കടുത്തുരുത്തി കടുത്തുരുത്തി അനില്‍ കുമാര്‍ ബി 9497999048
വെള്ളൂര്‍
കുറവിലങ്ങാട്

ഇതു കൂടാതെ 24-മണിക്കുറും പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ കണ്ട്രോള്‍ റൂം സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ സജ്ജമാക്കിയിട്ടുണ്ട്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ദിനരാജിനാണ് ഇലക്ഷന്‍ കണ്ട്രോള്‍ റൂംമിന്‍റെ ചുമതലയെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!