കേന്ദ്രീയ വിദ്യാലയ പ്രവേശനം: ഏപ്രില്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

രാജ്യത്തെ 1,247 കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് ഏപ്രിൽ ഒന്നുമുതൽ അപേക്ഷിക്കാം. kvsangathan.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടാം ക്ലാസ്സ് മുതൽ മുകളിലേക്കുള്ള ക്ലാസ്സുകളിലെ പ്രവേശനത്തിന് ഓഫ്​ലൈനായി ഏപ്രിൽ എട്ട് മുതൽ 15 വരെയും അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ

മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, കുട്ടിയുടെ ഫോട്ടാ, ജനനസർട്ടിഫിക്കറ്റ്, സംവരണത്തിന് അർഹതയുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്. ഫോട്ടോയും (.jpeg) സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് .jpeg/pdf ഫോർമാറ്റിലാണ് അപ്​ലോഡ് ചെയ്യേണ്ടത്.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായ ശേഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ ആദ്യ പട്ടിക പുറത്തുവിടുക. നിലവിലുള്ള സീറ്റുകൾ അടിസ്ഥാനമാക്കിയാകും രണ്ടാംക്ലാസ്സിന് മുകളിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!