ബാങ്കിങ് ടെക്നോളജിയില്‍ പി.ജി. ഡിപ്ലോമ

റിസര്‍വ് ബാങ്ക് സ്ഥാപിച്ച ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്നോളജി, ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ബാങ്കിങ്, ഫിനാന്‍ഷ്യല്‍ മേഖലകളിലെ മാറ്റങ്ങളുടെ പഠനങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന ഈ ഫുള്‍ടൈം പ്രോഗ്രാമിലേക്ക് നേരിട്ടുള്ള പ്രവേശനവും സ്പോണ്‍സേഡ് വിഭാഗ പ്രവേശനവും ഉണ്ട്. ബാങ്കുകളിലെയും സാമ്പത്തിക സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെ സ്പോണ്‍സേഡ് വിഭാഗത്തില്‍ പരിഗണിക്കും.
ഇരുവിഭാഗങ്ങളിലും അപേക്ഷകര്‍ക്ക് ഫസ്റ്റ്ക്ലാസ് (60 ശതമാനം മാര്‍ക്കോടെ) എന്‍ജിനിയറിങ് ബാച്ചിലര്‍ ബിരുദമോ ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെയുള്ള മാസ്റ്റേഴ്സ് ബിരുദമോ വേണം. ഡയറക്ട് പ്രവേശനം തേടുന്നവര്ക്കുമാത്രം അപേക്ഷ നല്കുമ്പോള്, സാധുവായ ഗേറ്റ്/കാറ്റ്/ജിമാറ്റ്/ജി.ആര്.ഇ./സിമാറ്റ്/സാറ്റ് (XAT)/മാറ്റ്/ആത്മ (ATMA) സ്കോര്‍ ഉണ്ടായിരിക്കണം.
ഈ സ്കോര്‍ പരിഗണിച്ചാണ്, അപേക്ഷകരെ ഗ്രൂപ്പ് ഡിസ്കഷന്, ഇന്റര്‍വ്യൂ (GDPI) എന്നിവയ്ക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നത്.
ഇതിലെ സ്കോര്‍ പരിഗണിച്ചാണ് അന്തിമ തിരഞ്ഞെടുപ്പ്. സ്പോണ്‍സേഡ് വിഭാഗക്കാര്‍ക്കും ജി.ഡി.പി.ഐ. ഉണ്ടാകും.
അപേക്ഷ www.idrbt.ac.in വഴി മാര്‍ച്ച് 31 വരെ നല്‍കാം.