ടോമി കല്ലാനിയുടെ പ്രചരണത്തിന്എരുമേലിയില്‍ രാഹുല്‍ ഗാന്ധി 27-ന് , വേദി തെരഞ്ഞെടുത്തത് രാഹുല്‍ നേരിട്ട്

 എരുമേലി :പൂഞ്ഞാറില്‍ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനിക്കുവേണ്ടി വോട്ട് ചോദിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നു. അടുത്ത സന്ദര്‍ശനത്തില്‍ ഈ മാസം 27 -നാണ് രാഹുല്‍ എരുമേലിയില്‍ പ്രസംഗിക്കുക.

ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് പൂഞ്ഞാറില്‍ രാഹുലിന്‍റെ പ്രചരണ വേദിയായി എരുമേലി തെരഞ്ഞെടുത്തത്. ഹിന്ദു – മുസ്ലിം മത സാഹോദര്യത്തിന്‍റെ ഈറ്റില്ലമായ എരുമേലിയിലെ രാഹുലിന്‍റെ സന്ദര്‍ശനം ഗംഭീര വിജയമാക്കാനൊരുങ്ങുകയാണ് പൂഞ്ഞാറിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.

രാഹുലിന്‍റെ സന്ദര്‍ശനത്തോടെ മണ്ഡലത്തില്‍  മേല്‍ക്കൈ ഉണ്ടാക്കാനാവുമെന്ന  പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

നേരത്തേ പൂഞ്ഞാറിലെ പ്രചരണവേദി ഒഴിവാക്കി പൊന്‍കുന്നത്തെ വേദിയിലേയ്ക്ക് പൂഞ്ഞാറിലെ സ്ഥാനാര്‍ഥിയേയും പ്രവര്‍ത്തകരേയും കൂടി എത്തിക്കാന്‍ ആലോചന ഉണ്ടായിരുന്നെങ്കിലും ശബരിമല തീര്‍ത്ഥാടനത്തിന്‍റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായ എരുമേലി സന്ദര്‍ശിക്കുന്നതിന് രാഹുലും താല്‍പര്യം കാണിക്കുകയായിരുന്നു. അതോടെ ഇന്നത്തെ പൊന്‍കുന്നം വേദിയില്‍നിന്നും പൂഞ്ഞാറിനെ ഒഴിവാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!