സഞ്ജു സ്ഥാനം നിലനിർത്തി; ബൂമ്രയും ധവാനും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി

മുംബൈ: ശ്രീലങ്കയ്ക്കെതിരെയ ടി20 പരമ്പരയ്ക്കും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിൽ മലയാളി താരം സഞ്ജു വി സാംസൺ ഇടംനേടിയപ്പോൾ പരിക്കിൽനിന്ന് മോചിതനായ ജസ്പ്രിത് ബൂംറ ടി20, ഏകദിന ടീമുകളിലേക്ക് മടങ്ങിയെത്തി.
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ റിസർവ് ഓപ്പണറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ എൽ രാഹുലും ശിഖർ ധവാനുമാണ് ട്വന്റി 20 പരമ്പരയിലെ ഓപ്പണർമാർ. നേരത്തെ ബംഗ്ലാദേശിനെതിരെയും വെസ്റ്റിൻഡീസിനെതിരെയും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം നൽകിയില്ല.ടി20-ഏകദിന ടീമുകളിൽ ജസ്പ്രിത് ബുംറ മടങ്ങിയെത്തി. പരിക്കിനെ തുടർന്ന് ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബൂംറ ഏറെക്കാലമായി ടീമിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് വിശാഖപട്ടണത്ത് ബൂംറ നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു. ഈ മാസം 25ന് കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഗുജറാത്തിനായും ബുമ്ര കളിക്കും. പരിക്കിൽനിന്ന് മോചിതനായ ഓപ്പണർ ശിഖർ ധവാനും ടീമിൽ മടങ്ങിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *