കോട്ടയം ജില്ലയില്‍ 1593575 വോട്ടര്‍മാര്

കോട്ടയം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത് 1593575 പേര്‍. ഇതില്‍ 778117 പേര്‍ പുരുഷന്‍മാരും 815448 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട പത്തു വോട്ടര്‍മാരുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയമസഭാ നിയോജക മണ്ഡലം പൂഞ്ഞാര്‍ ആണ്. 189091 പേര്‍ക്കാണ് ഇവിടെ വോട്ടവകാശമുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാര്‍ വൈക്കത്താണ്-164469 പേര്‍. പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍ പൂഞ്ഞാറും ഏറ്റവും പിന്നില്‍ കോട്ടയവുമാണ്. വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ളത് കടുത്തുരുത്തിയിലും കുറവ് വൈക്കത്തുമാണ്. ജനുവരി 20ന് അവസാനിച്ച സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് ഒന്‍പതു വരെ അപേക്ഷ സമര്‍പ്പിച്ചവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക് ചുവടെ.(നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ആകെ എന്ന ക്രമത്തില്‍)പാലാ- 89972, 94885, 0, 184857കടുത്തുരുത്തി- 91949, 95775, 1, 187725വൈക്കം- 80176, 84291, 2, 164469ഏറ്റുമാനൂര്‍- 82085, 85948, 1, 168034കോട്ടയം- 79830, 85431, 0, 165261പുതുപ്പള്ളി- 86042, 89914, 3, 175959ചങ്ങനാശേരി- 82581, 88914, 2, 171497കാഞ്ഞിരപ്പള്ളി- 91207, 95474, 1, 186682പൂഞ്ഞാര്‍ – 94275, 94816, 0, 189091

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!