സഭകളിൽ ദലിതർ നേരിടുന്നത് നേരിടുന്നത് കടുത്ത വിവേചനം : സി എസ് ഡി എസ്

ദലിത് ക്രൈസ്തവർ സഭകളിൽ നേരിടുന്ന വിവേചനത്തിന് എതിരെ സി എസ് ഡി എസ് സഭാ ആസ്‌ഥാനങ്ങളിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. ന്യൂനപക്ഷ അവകാശം ദലിത് ക്രൈസ്തവർക്ക് ലഭ്യമാക്കുക, എയ്ഡഡ് മാനേജ്മെന്റ് നിയമനങ്ങളിൽ ദലിത് ക്രൈസ്തവർക്ക് പ്രാതിനിധ്യം നൽകുക, സഭാ സ്‌ഥാപനങ്ങളിൽ ദലിത് ക്രൈസ്തവ കുട്ടികളെ ഫീസ് ഇളവോടെ പഠിപ്പിക്കുക, സുപ്രീം കോടതിയിൽ ദലിത് ക്രൈസ്തവ സംവരണ വിഷയവുമായി ബന്ധപ്പെട്ട കേസിൽ ദലിത് ക്രൈസ്തവർക്ക് അനുകൂലമായി ക്രൈസ്തവ സഭകൾ കക്ഷി ചേരുക, സഭകളിലെ ജാതി വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്. മാർച്ച് 19 രാവിലെ 9:30 ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിന് മുൻപിൽ നടത്തിയ മാർച്ചും ധർണ്ണയും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. രൂപത ആസ്‌ഥാനത്തേയ്ക്ക് നടന്ന മാർച്ച് പോലീസ് തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു സഭകളിൽ ദലിത് ക്രൈസ്തവർ കടുത്ത അനീതി നേരിടുന്നുവെന്നും സഭാ സ്‌ഥാപനങ്ങളിലെ വിദ്യാഭ്യാസ-തൊഴിൽ-അധികാര മേഖലകളിൽ ദലിത് ക്രൈസ്തവർ വിവേചനം നേരിടുന്നുവെന്നും ദലിത് ക്രൈസ്തവർക്ക് മതിയായ പ്രാതിനിധ്യം നൽകാൻ ക്രൈസ്തവ സഭാ നേതൃത്വം തയ്യാറാവണമെന്നും കെ കെ സുരേഷ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!