മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ (കുത്തിവെപ്പ് ) ഇന്നു മുതൽ ആരംഭിച്ചു

മുക്കൂട്ടുതറ :മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ Cov 19 വാക്സിനേഷൻ (കുത്തിവെപ്പ് ) ഇന്നു മുതൽ ആരംഭിച്ചു . വ്യാപാരി വ്യാവാസായി എ കോപന സമതി മുക്കൂട്ടുതറ യൂണിറ്റ്   പ്രസിഡന്റ്  അജിമോൻ കൃഷ്ണ ഉത്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മൈക്കിൽ വലയിഞ്ചിയിൽ ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു .
ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത ശേഷം മൊബൈലിൽ വന്നായിരിക്കുന്ന മെസ്സേജോ ,രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ ആശുപത്രിയിൽ കാണിച്ചാൽ മതി .ആശുപത്രിയിൽ എത്തുന്നവർ പത്തു പേര് തികയുന്നതനുസരിച്ചാണ് കോവിഡ് വാക്‌സിൻ ബോക്സ് തുറക്കുന്നത് .250 രൂപയാണ് കോവിഡ് വാക്സിനേഷന് ആശുപത്രിയിൽ അടക്കേണ്ടത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!