കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 5289 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 161 പുരുഷന്‍മാരും 172 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

269 പേര്‍ രോഗമുക്തരായി. 3387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79385 പേര്‍ കോവിഡ് ബാധിതരായി. 75810 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14210 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -54

മുത്തോലി – 20

ചിറക്കടവ് – 18

തലയോലപ്പറമ്പ്-15

പാമ്പാടി – 14

എലിക്കുളം-13

അകലക്കുന്നം -12

ഏറ്റുമാനൂർ – 9

ഈരാറ്റുപേട്ട, ചങ്ങനാശേരി, ഉഴവൂർ, വൈക്കം, വെച്ചൂർ -8

തലപ്പലം, കുമരകം – 7

വെള്ളൂർ, ഭരണങ്ങാനം, പനച്ചിക്കാട്, തലയാഴം, കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപിള്ളി, മീനടം- 6

പാറത്തോട്, കൂരോപ്പട, കങ്ങഴ, മാടപ്പളളി, മണിമല, കടനാട് – 5

വാകത്താനം, കരൂർ, തൃക്കൊടിത്താനം, മീനച്ചിൽ, നീണ്ടൂർ, പാലാ – 4

മുളക്കുളം, രാമപുരം, നെടുംകുന്നം, കുറിച്ചി, തിടനാട്, പൂഞ്ഞാർ – 3

മുണ്ടക്കയം, വാഴൂർ, മറവന്തുരുത്ത്, പായിപ്പാട്, ചെമ്പ്, പള്ളിക്കത്തോട്, തിരുവാർപ്പ്, അയർക്കുന്നം, കറുകച്ചാൽ, കടപ്ലാമറ്റം, മൂന്നിലവ്, കടുത്തുരുത്തി – 2

എരുമേലി, തലനാട്, അയ്മനം, വിജയപുരം,
വെളിയന്നൂർ, കുറവിലങ്ങാട്, ടി.വി പുരം,
മണർകാട്, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, അതിരമ്പുഴ, കൊഴുവനാൽ, ഉദയനാപുരം, ഞീഴൂർ, ആർപ്പൂക്കര – 1

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »