എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

എരുമേലി :ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പത്ത് ദിവസത്തെ ആചാരാനുഷ്ഠാനങ്ങളുടെ പൂജകള്‍ക്കും ദര്‍ശനത്തിനും പരിസമാപ്തി കുറിച്ച് കൊണ്ട് ഇന്ന് ദേശാധിപന് ആറാട്ട്. കൊരട്ടി ആറാട്ട് കടവില്‍ നടക്കും. 5 മണിക്ക് ആറാട്ട് പുറപ്പാട്, 6 മണിക്ക് കൊരട്ടി കടവില്‍ ആറാട്ട്.6.15 ന് ദീപാരാധന , 6.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് , 8.30 ന് നടപ്പന്തലില്‍ ആറാട്ട് എതിരേല്പും സ്വീകരണവും , 10 മണിക്ക് കൊടിയിറക്ക് , വലിയ കാണിക്ക .ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ എം പി ശ്രീവത്സന്‍ നമ്പൂതിരി,ഉണ്ണികൃഷ്ണ ശര്‍മ്മ ,കീഴ്ശാന്തി എ എന്‍ ഹരികൃഷ്ണന്‍ നമ്പൂതിരി,പത്തനംതിട്ട ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി. കൃഷ്ണകുമാര വാര്യര്‍,മുണ്ടക്കയം അസി. ദേവസ്വം കമ്മീഷണര്‍ ഒ.ജി ബിജു, എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ആര്‍ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »