ഇ.പി.ജയരാജൻ വീണ്ടും നിയമന വിവാദത്തിൽ; ഭാര്യാ ബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി

 തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം. സിപിഎം അനുകൂല അഭിഭാഷക സംഘടന നിര്‍ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് ഇദ്ദേഹത്തെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത്.മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് രാജേന്ദ്ര ബാബു. കണ്ണൂര്‍ അഡീഷണല്‍ സെഷൻസ് കോടതിയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്കാണ് നിയമനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. സിപിഎം അനുകൂല സംഘടനയായ ലോയേഴ്‌സ് യൂണിയന്റെ നിര്‍ദേശം മറികടന്നാണ് നിയമനമെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. 

ലോയേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ഘടകം നിര്‍ദേശിച്ചത് മറ്റുരണ്ടുപേരെയായിരുന്നു. എന്നാല്‍ അവരെ പരിഗണിച്ചില്ല. രാജേന്ദ്രബാബുവിന് ക്രിമിനല്‍ പ്രാക്ടീസ് ഇല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജേന്ദ്രബാബു നിരവധി സര്‍ക്കാര്‍-നാഷണലൈസ്ഡ് സ്ഥാപനങ്ങളുടെ ലീഗല്‍ അഡൈ്വസറാണ്. കിന്‍ഫ്ര,കെ.എസ്.എഫ്.ഇ. മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് രാജേന്ദ്രബാബു ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നത്. ഈ നിയമനങ്ങളിലും സംശയം ഉയരുന്നുണ്ട്. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!