അക്ഷയ സംരംഭകർക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംരംഭക കൂട്ടായ്മ 

കോഴിക്കോട് :സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി സേവനം നൽകുന്ന അക്ഷയ സംരംഭകർക്ക് പ്രേത്യേക പാക്കേജ് സർക്കാർ പ്രെഖ്യാപിക്കണമെന്നു  സംസ്ഥാന അക്ഷയ സംരംഭക കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു . ആരംഭിച്ചപ്പോൾ മുതൽ ജനങ്ങളോടൊത്തു പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയായ അക്ഷയ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് മുൻപന്തിയിലുണ്ട് .എന്നാൽ നാളിതുവരെ ആരംഭിച്ചിട്ട് 18 വർഷങ്ങൾ പിന്നിടുമ്പോഴും ,മറ്റെല്ലാ മേഖലയിലും ആനുകൂല്യങ്ങൾ നടപ്പിലാക്കുമ്പോൾ അക്ഷയ സംരംഭകർ നോൽക്കിനിൽക്കേണ്ടിവരുന്ന അവസ്ഥയാണിന്നുള്ളത് .സ്റ്റാഫിനുള്ള ശമ്പളം ഉൾപ്പെടെ എല്ലാ ചെലവുകളും സംരംഭകർ വഹിക്കേണ്ടി വരുമ്പോഴും എല്ലാം സഹിച്ചു കൊറോണക്കാലത്തും ജനങ്ങൾക്കും സർക്കാരിനുമായി പ്രവർത്തിക്കുകയാണ് അക്ഷയ  പ്രവർത്തകർ .അക്ഷയ സംരംഭകർക്ക് ഈടില്ലാത്ത വായ്പകൾ ഉൾപ്പെടെ പലിശ ഒഴിവാക്കി നല്കുന്നതുൾപ്പെടെയുള്ള പാക്കേജുകൾ പ്രെഖ്യാപിക്കണമെന്നാണ് അക്ഷയ കൂട്ടായ്മയുടെ ആവശ്യം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!