“റേഷൻ കിറ്റിൽ ഒരുകിലോ ഉണക്കകപ്പ”   കണമല ബാങ്കിന്റെ ക്യാമ്പയിൻ ചരിത്രമാകുന്നു,പിന്തുണയേറുന്നു .   കിഴങ്ങ് കഴിക്കുന്നവൻ കിഴങ്ങനാണന്നും, അരിയാഹാരം കഴിക്കുന്നവൻ ശ്രേഷ്ഠനാണന്നുമുള്ള മലയാളിയുടെ മിഥ്യാധാരണ മാറണം 

കണമല /ഏരുമേലി :ചിലർ വരുമ്പോൾ മാറ്റങ്ങൾ അത്ഭുതമായി വരുമെന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല ,അങ്ങനെയുള്ള സംഭവങ്ങളാണ് കണമല എന്ന മലയോര ഗ്രാമത്തിൽ സംഭവിക്കുന്നത് .കാന്താരി വിപ്ലവം ,പോത്ത് ഗ്രാമം , മത്സ്യഗ്രാമം  , ,ചക്ക ഗ്രാമം, തേൻ ഗ്രാമം   തുടങ്ങി ഒരു സഹകരണ ബാങ്ക് ,അവരുടെ പ്രസിഡന്റിന്റെ നെത്ര്വതത്തിൽ നടത്തുന്ന കർഷക ക്ഷേമ പദ്ധതികൾ രാജ്യമാകെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് .സംസ്ഥാന സഹകരണ മന്ത്രി കടകംപള്ളി    സുരേന്ദ്രൻ തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ തന്നെ കണമല ബാങ്കിനെ അഭിനന്ദിച്ചിരുന്നു .ദേശീയ സംസ്ഥാന മാധ്യമങ്ങളും ബാങ്കിന്റപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്  അഭിപ്രായപ്പെട്ടിരുന്നു .അയർലണ്ടിലെ വിദേശ വാസത്തിനുശേഷം മടങ്ങിയെത്തി അഭിഭാഷക ജോലിയും വീട്ടിലെ കൃഷിജോലികളും ചെയ്യുന്നതിനിടെയാണ് അഡ്വ .ബിനോയ് മങ്കന്താനം കണമല  സഹകരണ ബാങ്കിന്റെ  പ്രെസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത് .പിന്നെ കണമലയിൽ മാറ്റങ്ങൾ ഒന്നൊന്നായി വരുകയായിരുന്നു .ഒപ്പം കാർഷിക മുന്നേറ്റവും .ലാഭകരമായ വിളവുകൾ ,കർഷകർക്ക് വിപണി ,ന്യായമായ വില ,കൂടുതൽ അഭ്യസ്തവിദ്യരായ യുവാക്കൾ കർഷക രംഗത്തേക്ക് തിരിയുന്ന കാഴ്ച  ഇതെല്ലാം കണമലയിലെ സംഭവങ്ങളായി .പുതിയ ആശയങ്ങൾ  എന്നും ബിനോയിയുടെ കൂടെയുണ്ടായിരുന്നു . കേരളത്തിന്റെ മലയോര മേഖലയിൽ ഇപ്പോൾ കപ്പയുടെ വിളവെടുപ്പുത്സവമാണ്,  മലമ്പ്രദേശങ്ങളിലെങ്ങും പാറകളിൽ കപ്പ വാട്ടി 
ഉണങ്ങാനിട്ടിരിക്കുന്ന കാഴ്ചകൾ കാണാം ,കൂട്ടായ്മയുടെയും .കോവിഡ് കാലത്ത് സംസ്ഥാനത്തെ കപ്പക്കൃഷി ചെയ്യുന്ന കൃഷിയിടത്തിന്റെ വിസ്തൃതി ഉയർന്നിട്ടുണ്ട് .. പച്ചക്കപ്പയായി കഴിക്കുന്ന കപ്പ പലരും വാട്ടുകപ്പയാക്കി മാറ്റുകയാണ് ചെയ്യുന്നത് .ഒപ്പം  വാട്ടുന്നതിനായി മാത്രം വളർത്തിവരുന്ന കപ്പയും വിളവെടുത്തുതുടങ്ങി. ഉൽപാദനം കൂടിയതോടെ പലേടത്തും വിൽപനപ്രതിസന്ധിയുണ്ടെന്ന് കർഷകർതന്നെ പറയുന്നു.ഇതിനിടെ കണമല ബാങ്കിന്റെ ക്യാമ്പയിൻ ,ആശയം “ഭഷ്യ സുരക്ഷയ്ക്കും കർഷക രക്ഷയ്ക്കുമായി കിറ്റിൽ ഒരുകിലോ ഉണക്കക്കപ്പ”  ….കർഷകരുടെ ഉന്നമനത്തിനുവേണ്ടി കണമല ബാങ്ക് ഒട്ടേറെ കാർഷിക–സംഭരണ പദ്ധതികൾ ആവിഷ്കരിച്ചതിൽ ഏറ്റവും പുതിയണിത്. കിഴങ്ങ് കഴിക്കുന്നവൻ കിഴങ്ങനാണന്നും, അരിയാഹാരം കഴിക്കുന്നവൻ ശ്രേഷ്ഠനാണന്നുമുള്ള മലയാളിയുടെ മിഥ്യാധാരണ മാറാതെ കേരളത്തിന്റെ ഭഷ്യ സുരക്ഷ അസാധ്യമാണെന്ന് കണമല ബാങ്ക് പ്രസിഡന്റ് ബിനോയ് മങ്കന്താനം പറയുന്നു.4086 കോടിയുടെ വാർഷിക ഉൽപന്ന മൂല്യമുള്ള 212 കോടി കിലോ കപ്പയാണ് കോവിഡിന് മുമ്പ് ഒരു വർഷം കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത് ( agriculturel statistics 2020). നാളികേരവും റബറും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് കപ്പ. മലയാളി ഭക്ഷണശീലത്തിൽ മാറ്റം വരുത്തുകയും സർക്കാർ …സഹകരണ സംഘങ്ങൾ വഴിയും പഞ്ചായത്തുകൾ വഴിയും ന്യയവില നൽകി സംഭരിച്ച്, സംസ്കരിച്ച് റേഷൻ ഷോപ്പുകൾ വഴിയും    അരിക്കും ആട്ടയ്ക്കും സൂചി ഗോതമ്പിനും പകരമായി   കിറ്റിൽ ഉൾപ്പെടുത്തി നൽകിയാൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാർഷിക മുന്നേറ്റമായി ഇത് മാറുമെന്ന് അഡ്വ .ബിനോയി മങ്കന്താനം പറയുന്നു .സാമ്പത്തിക ബാധ്യതകളില്ലാതെ സർക്കാരിന് ഇത് നടപ്പിലാക്കാനാകും. അതുകൊണ്ടുതന്നെയാണ് കാർഷിക വിദഗ്ദ്ധനായ  ജയിംസ് വടക്കന്റെ ആശയമേറ്റെടുത്ത് കണമലനബാങ്ക്  പുതിയ കാമ്പയിൻ ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതെ കണമല ബാങ്ക് പുതിയ കർഷക മുന്നേറ്റ പരീക്ഷണങ്ങളിലാണ് .“റേഷൻ കിറ്റിൽ ഒരുകിലോ ഉണക്കകപ്പ” കാമ്പയിനും സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു .സംസ്ഥാന സർക്കാർ മനസുവച്ചാൽ ഇത് നടപ്പിലാക്കാവുന്നതേ ഉള്ളു .മണ്ണിനോട് ,കാട്ടുമൃഗങ്ങളോട്  മല്ലടിച്ചു നമ്മളെ തീറ്റിപ്പോറ്റുന്ന മലയോര കർഷകർ രക്ഷപ്പെടുകയും ചെയ്യും .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!