സാന്ത്വനം സ്പർശം അദാലത്തിലേക്ക് എരുമേലിയിൽ നിന്ന് ആദ്യ പരാതി സ്വീകരിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ്..

ഇരുമ്പൂന്നിക്കര :ഇന്നലെ ബുധനാഴ്ച വൈകുന്നേരം ഇരുമ്പൂന്നിക്കരയിൽ മല അരയ മഹാസഭാ ഹാളിൽ നടന്ന പൊതുയോഗത്തിലാണ് ആദ്യ പരാതി എരുമേലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി സ്വീകരിച്ചത്. അദാലത്തിന്റെ പ്രചാരണാർത്ഥം വിളിച്ചു ചേർത്ത യോഗത്തിൽ മുൻ ഡെപ്യൂട്ടി താഹസീൽദാർ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പോലിസ് കേസുകൾ, ലൈഫ് പാർപ്പിട പദ്ധതി, പ്രളയത്തിലെ നഷ്‌ടങ്ങൾ എന്നിവ ഒഴികെ ഏത് പരാതിയും അദാലത്തിൽ നൽകാമെന്ന് തങ്കമ്മ ജോർജ്കുട്ടി അറിയിച്ചു. വീട് നിർമാണത്തിനുള്ള ധന സഹായങ്ങൾക്ക് ലൈഫ് പദ്ധതിയുമായി ബന്ധപ്പെടണം. ചികിത്സക്ക് ധനസഹായം, ബാങ്ക് വായ്പയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങി വിവിധ പരാതികൾക്കെല്ലാം അദാലത്തിൽ തീർപ്പാകുമെന്ന് സാന്ത്വന സ്പർശം അദാലത്തിനെ കുറിച്ച് വിശദീകരിച്ച് എരുമേലി അക്ഷയ കേന്ദ്രം കോർഡിനേറ്റർ സോജൻ ജേക്കബ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജൂബി അഷറഫ് ചക്കാലയ്ക്കൽ, പഞ്ചായത്ത്‌ അംഗം വി ഐ അജി തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം ഒമ്പത് വരെ അക്ഷയ കേന്ദ്രങ്ങളിലോ ജില്ലാ കളക്ട്രേറ്റിലോ ആണ് അദാലത്തിലേക്കുള്ള അപേക്ഷകൾ നൽകേണ്ടത്. മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിലാണ് പരാതികൾ തീർപ്പാക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!