മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; തന്നെ ഒതുക്കിയിട്ടില്ല: ചെന്നിത്തല

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചശേഷം ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി പെട്ടെന്ന് നേതാവായി വന്നതല്ല. തന്നെ ഒതുക്കിയതായി തോന്നുന്നില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.