എരുമേലി തോട്ടിലെ മാലിന്യ നീക്കത്തിൽ അടിയന്തിര റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

എരുമേലി :എരുമേലി തോട്ടിലെ മാലിന്യ നീക്കത്തിൽ അടിയന്തിര റിപ്പോർട്ട് തേടി ജില്ലാ കളക്ടർ ,ജില്ലാ കളക്ടറുടെ പ്രതിവാര പരാതിപരിഹാര അദാലത്തിൽ പ്രദീപ്‌കുമാർ കുറുമ്പേറ്റിൽ  നൽകിയ പരാതിയിലാണ് തീരുമാനം .അക്ഷയ വഴി നൽകിയ പരാതിയിൽ മാലിന്യങ്ങൾ തോട് സൈഡിലേക്ക് കൂട്ടിവയ്ക്കുകയാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു .എന്നാൽ  കൂട്ടിവച്ചാൽ അടുത്ത മഴയിൽ വീണ്ടും ഇവ തോട്ടിലേക്ക് ഒഴുകിയെത്തുകയില്ലേ എന്ന് പഞ്ചായത്ത് അധികൃതരോട് ജില്ലാ കളക്ടർ ചോദിച്ചു .എരുമേലി അക്ഷയായിൽ ഇന്ന് നടന്ന കാഞ്ഞിരപ്പള്ളി താലൂക്കിലെ അദാലത്തിലാണ് നടപടി .ജില്ലാ കളക്ടർ എം അഞ്ജന ഐ എ എസ് ,സബ് കളക്ടർ ,തഹസിൽദാർ സാവിയോ ഫ്രാൻസിസ് ,ഉൾപ്പെടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!