കേരള ബജറ്റ് കോട്ടയത്തെ അവഗണിച്ചു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
കൊല്ലാട് : ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റ് ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രികയായെ കാണാൻ സാധിക്കൂവെന്നും കോട്ടയത്തെ പൂർണമായും ഒഴിവാക്കിയുള്ള ഒരു ബജറ്റ് ആണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. കൊല്ലാട്മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പനച്ചിക്കാട് പഞ്ചായത്തിൽ നിന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്ക് സ്വീകരണം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു .കെപിസിസി സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലംപ്പള്ളി, എൻ ബൈജു ,ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ് ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ്.രാജീവ്, തമ്പാൻ കുര്യൻ വർഗീസ്, റോയി മാത്യു, എ ബിസൺ കെ ഏബ്രഹാം, വി ജി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു