അഖില കേരള വിശ്വകർമ്മ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

പാലാ: അഖില കേരള വിശ്വകർമ്മ മഹാസഭ  മീനച്ചിൽ താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.  മാണി സി കാപ്പൻഎം എൽ എ  ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് റ്റി എസ് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ശശി, മീനച്ചിൽ ഗ്രാമപഞ്ചായത്ത് മെമ്പർ നളിനി ശ്രീധരൻ, തലപ്പുലം ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ സുരേഷ്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ എം എൻ രമേശൻ എന്നിവരെ എം എൽ എ ഷാൾ അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് എം കെ മോഹനൻ ബോർഡ് മെമ്പർ എൻ പി പ്രസാദ്, മീനച്ചിൽ യൂണിയൻ സെക്രട്ടറി യു ആർ മോഹനൻ, ഖജാൻജി റ്റി എൽ ശശി, പി വി പ്രഭാകരൻ, ടി എൻ  സനിൽ കുമാർ, ഉഷ ബാബു, സി എസ് സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!