മുണ്ടക്കയം എസ് എൻ ഡി പി ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.കുട്ടി മരിച്ചു, ദമ്പതികൾക്ക് ഗുരുതര പരുക്ക്


മുണ്ടക്കയം:

മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടിൽ സംഗീത്, അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരിച്ചത്.

വൈകുന്നേരം ഏഴോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപമായിരുന്നു അപകടം.എതിരെ വന്ന കാറും ബൈക്കും തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സഞ്ജയ് അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

പരിക്കേറ്റ സംഗീത്, അനുമോൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഞ്ജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ.

KL 34 F 9751 നമ്പർ ബൈക്കിലുണ്ടായിരുന്നവരാണ് അപകടത്തിൽപെട്ടത് 

Spread the love

Leave a Reply

Your email address will not be published.

Translate »