പി വി സി ആധാർ കാർഡിന് എരുമേലി അക്ഷയ കേന്ദ്രത്തിൽ സൗകര്യം 

എരുമേലി :എരുമേലി അക്ഷയ കേന്ദ്രത്തിൽ ആധാർ കാർഡ് പുതുക്കുന്നതിനും ,പഴയ ആധാർ കാർഡ് പി  വി സി കാർഡ്  രൂപത്തിലേക്ക് മാറ്റുന്നതിനും സൗകര്യമായി .അക്ഷയ കേന്ദ്രത്തിൽ ആധാർ കാർഡും ,ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോണുമായി എത്തിയാൽ അന്ന്  തന്നെ പി വി സി ആധാർ കാർഡ് നിശ്ചിത ഫീസ് അടച്ചു കൈപ്പറ്റാവുന്നതാണ് . ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സവിശേഷതകളോടെ യുഐഡിഎഐ പുറത്തിറക്കിയതാണ് ആധാര്‍ പിവിസി കാര്‍ഡ്. ഡെബിറ്റ് കാര്‍ഡ് അല്ലെങ്കിൽ പാന്‍ കാര്‍ഡ് പോലെ പേഴ്‌സില്‍ സൂക്ഷിക്കാവുന്ന രീതിയിലാണ് പുതിയ പിവിസി ആധാര്‍ കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്.

പുതിയ ആധാർ പിവിസി കാർഡിന്റെ സവിശേഷതകൾ

നല്ല അച്ചടി നിലവാരവും ലാമിനേഷനുംകൂടുതൽ മോടിയുള്ളതും കൊണ്ടുപോകാൻ സൗകര്യപ്രദവുമാണ്.ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേൺ, ഗോസ്റ്റ് ഇമേജ്, മൈക്രോടെക്സ്റ്റ് ഉൾപ്പടെയുള്ള ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകൾക്യൂആർ കോഡ് ഉപയോഗിച്ച് തൽക്ഷണ ഓഫ്‌ലൈൻ പരിശോധനഎംബോസ് ചെയ്‌ത ആധാർ ലോഗോ

കൂടുതൽ വിവരങ്ങൾക്ക്  8078591811 മൊബൈൽ നമ്പറിൽ ബന്ധപ്പെടുക 

Spread the love

Leave a Reply

Your email address will not be published.

Translate »