കോ​ട്ട​യം: തി​രു​ന​ക്ക​ര പൂ​രം കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി. ഇ​നി​യു​ള്ള​ത് ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​ദി​വ​സ​ങ്ങ​ളാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം രാ​ഹു​ല്‍ ഗാ​ന്ധി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തി​രു​ന​ക്ക​ര​യി​ലെ​ത്തും.

കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ലെ രാ​ഹു​ലി​ന്‍റെ ഏ​ക പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണി​ത്. വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ന്‍, പി.​ജെ. ജോ​സ​ഫ്, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സി.​പി.​ജോ​ണ്‍ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ക്കും.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ ‌‌പ്ര​ചാ​ര​ണാ​ർ​ഥം സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി 19നു ​കു​മ​ര​കം, കു​ട​മാ​ളൂ​ര്‍, നാ​ട്ട​കം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വ​വും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മ​ന്ത്രി പി. ​പ്ര​സാ​ദ്, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, എം. ​സ്വ​രാ​ജ്, സി.​എ​സ്. സു​ജാ​ത, വി​ജു കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പൊ​തു​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here