കോഴിക്കോട് : പാവങ്ങാട് കെഎസ്ആർടിസി ഡിപ്പോക്ക് സമീപം മുതിരക്കത്തറമ്മൽ  ശരത്തിന്റെ വീട്ടിൽനിന്നും 200 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടികൂടി. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജീവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ശരത്തിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.വിഷു – ലോകസഭ ഇലക്ഷൻ  എന്നിവയോട് അനുബന്ധിച്ചു വില്പനക്കായി  ശരത്ത്  വൻതോതിൽ ചാരായം വാറ്റുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.   വീടിൻ്റെ സ്റ്റെയർ റൂമിനകത്ത് പ്രത്യേകം സജ്ജീകരണങ്ങളൊരുക്കിയാണ് ചാരായം വാറ്റിയിരുന്നത്. അങ്ങാടി മരുന്നുകളുപയോഗിച്ച് വാറ്റിയ ചാരായം ലിറ്ററിന് 1000 രൂപ നിരക്കിലും സാധാരണ ചാരായം ലിറ്ററിന് 700 രൂപ നിരക്കിലും ആണ്  വില്പന നടത്തിയിരുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here