പാ​ല​ക്കാ​ട്: കോ​യ​മ്പ​ത്തൂ​ര്‍ -കെഎ​സ്ആ​ര്‍ ബം​ഗ​ളൂ​രു ഉ​ദ​യ് എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട്ടേ​ക്ക് നീ​ട്ടു​ന്ന​തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ ആ​ണ് ന​ട​ക്കു​ന്ന​ത്.ഉ​ദ​യ് എ​ക്സ്പ്ര​സ് സീ​രീ​സി​ലെ ആ​ദ്യ ഡ​ബി​ള്‍​ഡ​ക്ക​ര്‍ എസി ചെ​യ​ര്‍​കാ​ര്‍ ട്രെ​യി​നാ​ണി​ത്. ട്രെ​യി​ൻ സ​ര്‍​വീ​സ് പ​ള​നി വ​ഴി പൊ​ള്ളാ​ച്ചി​യി​ലേ​ക്കും കി​ന​ത്തൂ​ക​ട​വി​ലേ​ക്കും നീ​ട്ട​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​നി​ടെ​യാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം.

ബം​ഗ​ളൂ​രു​വി​ലും സ​മീ​പ​യി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന കി​ന​ത്തൂ​ക​ട​വി​ല്‍ നി​ന്നു​ള്ള ഐ​ടി, ഐ​ടി​ഇ​എ​സ് ജീവനക്കാർക്കും പൊ​ള്ളാ​ച്ചി, ഉ​ദു​മ​ല്‍​പേ​ട്ട, പ​ള​നി നി​ന്നു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍​ക്കും സേ​വ​ന​ത്തി​ന്‍റെ ഗു​ണം ല​ഭി​ക്കും. നേ​രി​ട്ടു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ പൊ​ള്ളാ​ച്ചി, ഉ​ദു​മ​ല്‍​പ്പേ​ട്ട, പ​ള​നി ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ കോ​യ​മ്പ​ത്തൂ​ര്‍, തി​രു​പ്പൂ​ര്‍, ദി​ണ്ടി​ഗ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യാ​ണ് നി​ല​വി​ല്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കുന്നത്.

ഡ​ബി​ള്‍ ഡ​ക്ക​ര്‍ ട്രെ​യി​ന്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് 10.45-ന് ​പാ​ല​ക്കാ​ട് ടൗ​ണി​ലും 11.05ന് ​പാ​ല​ക്കാ​ട് ജം​ഗ്ഷ​നി​ലും എത്തും. തി​രി​കെ 11.35-ന് ​പു​റ​പ്പെ​ട്ട് 2.40-ന് ​കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി പ​രീ​ക്ഷ​ണ​യോ​ട്ടം അ​വ​സാ​നി​പ്പി​ക്കും.

ദ​ക്ഷി​ണ​റെ​യി​ല്‍​വേ​യു​ടെ സേ​ലം, പാ​ല​ക്കാ​ട് ഡി​വി​ഷ​നു​ക​ള്‍ ചേ​ര്‍​ന്നാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തു​ന്ന​ത്. നി​ല​വി​ല്‍ ട്രെ​യി​ന്‍ സ​മ​യ​ത്തെ​ക്കു​റി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here