തൃശൂർ : പൈതൃകം ഗുരുവായൂർ സംഘടിപ്പിക്കുന്ന ഭാഗവതോത്സവം 21 മുതൽ 28 വരെ ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കും. സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന പൈതൃക ഭാഗവത സപ്താഹവും ആയിരത്തെട്ട് അമ്മമാരുടെ ഭാഗവത പാരായണവും 501 കുട്ടികളുടെ വിഷ്ണുസഹസ്രനാമവും നടക്കും. 21ന് വൈകിട്ട് അഞ്ചിന് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ സപ്താഹം ഉദ്ഘാടനം ചെയ്യും. 22 മുതൽ ഓരോ ദിവസവും ആചാര്യസംഗമം, പൈതൃക കലാസംഗമം, മാതൃസംഗമം, വിദ്യാർത്ഥി യുവജനസംഗമം, ആരോഗ്യ കൃഷി സംഗമം, ദേശാഭിമാനസദസ് തുടങ്ങിയവ സംഘടിപ്പിക്കും. എല്ലാ ദിവസവും അന്നദാനമുണ്ടാകും. 28ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന സമാപനസദസ് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here