ഇടുക്കി അടിമാലിയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ പാലക്കാട് നിന്നും പിടിയിലായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) കൊല്ലപ്പെട്ടത്. മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ച തെളിവ്. കൊല്ലം കിളികൊല്ലൂർ സ്വദേശി അലക്സ്, കവിത എന്നിവരാണ് പാലക്കാട് നിന്നും പിടിയിലായത്.

വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേന അലക്സും കവിതയും അടിമാലിയിലെത്തി. ഫാത്തിമയുടെ വീട്ടിലെത്തിയ പ്രതികൾ ശനിയാഴ്ച പകലോടെ കൊലപാതകം നടത്തി. പകൽ 11 നും 4 നുമിടയിലാണ് കൊലപാതകം നടന്നത്. സ്വർണമാല മോഷ്ടിക്കുകയെന്നതായിരുന്നു ലക്ഷ്യം. കൃത്യം നടത്തിയ ശേഷം മുളകുപൊടി വിതറി തെളിവുകൾ നശിപ്പിക്കുകയിനം ചെയ്തു.മോഷ്ടിച്ച മാല അടിമാലിയിൽ പണയറ്റം വെച്ച പ്രതികൾ പാലക്കാടേക്ക് കടന്നു. പ്രതികളെക്കുറിച്ച് നാട്ടുകാരിൽ നിന്നും സൂചന ലഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. മാല പണയം വെയ്ക്കാൻ പ്രതികൾ തെറ്റായ വിവരങ്ങളായിരുന്നു നല്കിയതെങ്കിലും ഒടിപിക്കായി നൽകിയ മൊബൈൽ നമ്പറാണ് പ്രതികളെ കുടുക്കിയത്. പിടി കൂടിയ പ്രതികളെ അടിമാലിയിലെത്തിച്ച് ചോദ്യം ചെയ്തുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here