കോഴിക്കോട്: മെഡിക്കൽ/എഞ്ചിനീയറിംഗ് മേഖലകളിൽ തുടർപഠനം ആഗ്രഹിക്കുന്ന പ്ലസ്‌ടു കഴിഞ്ഞ എൻട്രൻസ് റിപീറ്റേർസ് ആയ വിദ്യാർത്ഥികൾക്ക് മലപ്പുറത്തുള്ള ഹാർവെസ്റ്റ് കോച്ചിംഗ് സ്‌കൂൾ ‘സൂപ്പർ 500’ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. പഠിക്കാൻ മിടുക്കരായ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന എൻട്രൻസ് റിപീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന 500 വിദ്യാർത്ഥികൾക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുന്നത്. അർഹരാവുന്ന വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഹാർവെസ്‌റ്റ് റിപീറ്റേർസ് ബാച്ചിൽ അഡ്മിഷനെടുത്ത് നീറ്റ്,ജെ.ഇ.ഇ എൻട്രൻസുകൾ റിപീറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.കേരള സിലബസ് പ്ലസ്‌ടു സയൻസിൽ 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.ഇ യിൽ 85 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും, പുറമെ ഹാർവെസ്റ്റ‌് സംഘടിപ്പിക്കുന്ന യോഗ്യത പരീക്ഷയിൽ വിജയിക്കുന്നവർക്കുമാണ് ഈ സ്കോളർഷിപ്പ് ലഭ്യമാകുന്നത്. ഫോൺ : 7558 887 006, 7558 887 005.

LEAVE A REPLY

Please enter your comment!
Please enter your name here