കാഞ്ഞിരപ്പള്ളിയിൽ കുതിര സവാരി പരിശീലന ക്ലാസ്സുകൾക്ക് തുടക്കമായി..

കാഞ്ഞിരപ്പള്ളി : മെട്രോ നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന കുതിരസവാരി പരിശീലന കേന്ദ്രങ്ങൾ ചെറിയ പട്ടണങ്ങളിലേക്കും എത്തിത്തുടങ്ങി . കാഞ്ഞിരപ്പള്ളി സ്റ്റാല്ലിയൺ ഹോഴ്സ് റൈഡിങ് ക്ലബ്ബിനു കീഴിൽ, കരിക്കാട്ടുപറമ്പിൽ സന്തോഷ് മാത്യുവിന്റെ നേതൃത്വത്തിൽ, വിദഗ്ധ പരിശീലകരുടെ മേൽനോട്ടത്തിൽ, ആനക്കല്ല് ഗാർഡൻ സ്‌കൂളിന്റെ ഗ്രൗഡിലാണ് പരിശീലന ക്ലാസ്സുകൾ നടക്കുന്നത്. കുട്ടികൾക്കും, സ്ത്രീകൾക്കും , മുതിർന്നവർക്കും പ്രത്യേകം ക്ലാസുകൾ തയ്യാറാക്കിയിട്ടുണ്ട്. പരിശീലന ക്ലാസ്സുകളുടെ ഉദ്‌ഘാടനം ഫാദർ ഡാർവിൻ വാലുമണ്ണേൽ നിർവഹിച്ചു. ധീരത കൈവിടാത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിനായാണ്‌ കുതിരസവാരിയിൽ കുട്ടികൾക്ക് പരിശീലനം നൽകുവാൻ ഉദ്ദേശിച്ചതെന്ന് ‌ സന്തോഷ് പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോട് കൂടിയാണ് കുതിര സവാരി പരിശീലനം തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത ലോക്ക് ഡൗൺ മൂലം വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക് ഇത്തരം പരിശീലന സംവിധാനങ്ങൾ ഏറെ ആശ്വാസകരമാകും എന്നതിൽ സംശയമില്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!