കേരളാ കോണ്‍ഗ്രസ്സിന്റെ മുന്നണി മാറ്റം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്തേകും: ജോസ് കെ മാണി


മുണ്ടക്കയം : പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തേരോട്ടത്തിന് കേരളാ കോണ്‍ഗ്രസ്സിന്റെ മുന്നണി പ്രവേശനം കൂടുതല്‍ കരുത്തേകുമെന്ന് ജോസ് കെ.മാണി പറഞ്ഞു . കേരളാ കോണ്‍ഗ്രസ്സ് (എം) ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായതിനുശേഷമുള്ള പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ ആദ്യ സ്വീകരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോണ്‍ഗ്രസ്സ് നേതാവും മുന്‍ പഞ്ചായത്ത് മെമ്പറുമായ റ്റി.എം.ബേബി തുണ്ടത്തില്‍, ജനപക്ഷം നേതാവും മീനച്ചില്‍ ഈസ്റ്റ് ബാങ്ക് മുന്‍ ഭരണ സമിതി അംഗവുമായ സണ്ണി വാവലാങ്കല്‍, അജേഷ് കുമാര്‍, അഞ്ച് , ആറ് വാര്‍ഡുകളിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡ്ന്റുമാരായ അരുണ്‍ വടുതല, എന്‍ എം സദാനന്ദന്‍, നാലാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് അനുപ് കെ ഉള്‍പ്പെടെ 25 ഓളം കുടുംബങ്ങളിലെ പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ( എം ) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയില്‍ നിന്നും പ്രാഥമിക അംഗത്വം സ്വീകരിച്ചു . കേരളാ കോണ്‍ഗ്രസ് ( എം ) പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ . സാജന്‍ കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം സംസ്ഥാന സ്റ്റിയംറിംഗ് കമ്മറ്റി അംഗം ജോര്‍ജുകുട്ടി അഗസ്തി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, വ്യാപാരി വ്യവസായി കോട്ടയം ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മുതുപുന്നയ്ക്കല്‍ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഔസേപ്പച്ചന്‍ കല്ലങ്ങാട്ട് , തോമസ് കട്ടയ്ക്കല്‍ , പി.റ്റി.തോമസ് പുളിക്കല്‍ , സാംസ്‌കാരിക വേദി കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു ടി ജോണ്‍, നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറിമാരായ ഡയസ് മാത്യു കോക്കാട്ട് , സോജന്‍ ആലക്കുളം , മണ്ഡലം പ്രസിഡന്റുമാരായ ചാര്‍ളി കോശി , ബിജോയ് മുണ്ടുപാലം, പി.ജെ. സെബാസ്റ്റ്യന്‍ , തോമസ് മാണി , ദേവസ്യാച്ചന്‍ വാണിയപ്പുര , ജോഷി മൂഴിയാങ്കല്‍ , ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, അഡ്വ.ജസ്റ്റിന്‍ ജേക്കബ്, ജോസുകുട്ടി കല്ലൂര്‍, കേരളാ യൂത്ത് ഫ്രണ്ട് ( എം ) പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജാന്‍സ് വയലിക്കുന്നേല്‍ , കെ.എസ് സി.(എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളിയില്‍ , വനിതാ കോണ്‍ഗ്രസ്സ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോളി ഡൊമിനിക് , ത്രിതല പഞ്ചായത്ത് അംഗംങ്ങളായ സോഫി ജോസഫ് , മിനി സാവിയോ , നിയോജക മണ്ഡലം സെക്രട്ടറി ജോസ് നടുപ്പറമ്പില്‍, കേരളാ യൂത്ത്ഫണ്ട് (എം ) മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് മാത്യൂസ് വെട്ടുകല്ലാകുഴി , പാറത്തോട് മണ്ഡലം പ്രസിഡന്റ് അരുണ്‍ ആലയ്ക്കാപ്പറമ്പില്‍, കര്‍ഷക യൂണിയന്‍ മണ്ഡലം പ്രസിഡന്റ് അജി വെട്ടുകല്ലാംകുഴി, വനിതാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി വാഴപ്പനാടി, ജോബിന്‍സ് ,അഡ്വ.ജോബി നല്ലോലപ്പൊയ്കയില്‍ ,എ.കെ. നാസര്‍, സണ്ണി വെട്ടുകല്ലേൽ, ബിനു തത്തക്കാട് ,അനിയാച്ചന്‍ മൈലപ്ര , സിഞ്ചു തൈയില്‍,റോയി വിളിക്കുന്നേല്‍, ജോസ് കോട്ടയില്‍, തങ്കച്ചന്‍ കാരക്കാട്ട് , ടോമി വലിയവീട്ടില്‍, എന്നിവര്‍ പ്രസംഗിച്ചു..

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!