പാറത്തോട് പഞ്ചായത്തിൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സജീവമായി

പാറത്തോട് :പാറത്തോട് പഞ്ചായത്തിൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സജീവമായി. സ്റ്റാർ മണ്ഡലം ആകുവാൻ കൂവപ്പള്ളി.
മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ തോമസ് കട്ടക്കൻ, ഡയസ് കോക്കാട്ട്, എം എൻ അപ്പുക്കുട്ടൻ എന്നിവർ മത്സരരംഗത്ത് ഉണ്ടാകും എന്ന് ഉറപ്പായി.
പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചിട്ടുള്ള മുതിർന്ന നേതാവ് ജോസഫ് വാരണം കൂവപ്പള്ളിയിലെ രണ്ട് ജനറൽ വാർഡുകളിൽ ഒന്നിൽ ജനവിധി തേടുന്നത് കൂവപ്പള്ളിയെ ശ്രദ്ധാ കേന്ദ്രമാക്കും.കൂവപ്പള്ളി സർവീസ് കോപ്പറേറ്റിവ് ബാങ്കിലെ ഡയരക്ടർ ബോർഡ് അംഗങ്ങൾ ആയ ടോമി ജോസഫ് പന്തലാനി, ജോസ് സെബാസ്റ്റ്യൻ പ്ലാത്തോട്ടം,സിബി ശൗര്യംകുഴിയിൽ, ഷോജി അറക്കൽ, റോജി മുട്ടത്തുകുന്നേൽ എന്നിവരും രംഗത്തുണ്ട് .മുൻ കെ എസ് യു സംസ്ഥാന കമ്മറ്റി അംഗവും കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും ആയിരുന്ന ജെയ്‌സ് റ്റി ജെയിംസ് തൊണ്ടിപ്പുരയെ മേഖലയിൽ എവിടെ എങ്കിലും സ്ഥാനർത്ഥി ആക്കുവാൻ ഉന്നത നേതൃത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിത്രം വ്യക്തമായി വരുവാൻ കാത്തിരിക്കേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!