മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ 10 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ സമര തെരുവ് സംഘടിപ്പിച്ചു

മുണ്ടക്കയം:മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ അഴിമതിയിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചു ഡിവൈഎഫ്ഐ മുണ്ടക്കയം മേഖല കമ്മിറ്റീയുടെ നേതൃത്വത്തിൽ സമര തെരുവ് സംഘടിപ്പിച്ചു.പരിപാടി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എം എ റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടില്ല,യുവാക്കൾക്ക് ജോലി നൽകുന്ന ഒരു പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ല,ലൈഫ് മിഷൻ പദ്ധതി ആട്ടിമറിച്ചു,വയോജന വിശ്രമ കേന്ദ്രം തുടങ്ങാനായില്ല,തുടങ്ങിയ 10 ചോദ്യങ്ങളാണ് ഡിവൈഎഫ്ഐ ഉന്നയിച്ചത്.ഇതിനൊന്നും മറുപടി തരാൻ പഞ്ചായത്തിന് കഴിയില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നും മാലിന്യ പദവി എന്നൊരു അവാർഡ് ഏർപ്പെടുത്തിയാൽ  അതിന്റെ മുൾകിരീടം മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റിന്റെ തലയിൽ വെച്ച് കൊടുക്കണമെന്ന്  ഡിവൈഎഫ്ഐ ആരോപിച്ചു.സംസ്ഥാന സർക്കാരിന്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി  ജനങ്ങളിലേക്ക് എത്തിക്കാതിരിക്കുന്നത് രാഷ്ട്രീയ അൽപ്പത്തരമാണെന്ന് പഞ്ചായത്ത് ഓർത്താൽ കൊള്ളാമെന്നും നേതാക്കൾ പറഞ്ഞു.പത്തു സമര കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സമരം.ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് ഹേമന്ത് ശ്രീനിവാസ് അധ്യക്ഷനായ പരിപാടിയിൽ മേഖല സെക്രട്ടറി റിനോഷ് രാജേഷ് സ്വാഗതം പറഞ്ഞു.സിപിഐഎം ഏരിയ സെക്രട്ടറി കെ രാജേഷ്,സിവി അനിൽകുമാർ,സുമേഷ് കെ ടി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!