കൊ​ച്ചി: ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​മ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

സ്കൂ​ളു​ക​ളി​ൽ ക​ളി​സ്ഥ​ല​ങ്ങ​ൾ ഏ​ത് അ​ള​വി​ൽ വേ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്ക​ണം. ക​ളി​സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ചും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം​ന​ൽ​കി.ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. കൊ​ല്ലം തേ​വാ​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ക​ളി​സ്ഥ​ല​ത്ത് വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്തു​ള്ള ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

LEAVE A REPLY

Please enter your comment!
Please enter your name here