കൊച്ചി: അടിക്കടി വില കൂടിയ ശേഷം സ്വർണത്തിന് ഇന്ന് പവന് 560 രൂപ കുറഞ്ഞു. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6650 രൂപയും പവന് 53200 രൂപയുമായി.

ഇന്ന​ലെ ഒരു ഗ്രാം സ്വർണ്ണത്തിന് 100 രൂപ കൂടിയിരുന്നു. പവന് 800കൂടി 53,760 രൂപയായിരുന്നു ഇന്നലത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. 2420 ഡോളർ വരെയെത്തിയ സ്വർണ്ണവില 80 ഡോളർ കുറഞ്ഞ് 2343 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതാണ് വിലകുറയാൻ ഇടയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here