കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനത്തിനെതിരേ ശക്തമായ കർഷക പ്രതിഷേധങ്ങൾ ഉയരണം:ഡോ മാത്യു കുഴൽനാടൻ

മുണ്ടക്കയം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനത്തിനെതിരേ ശക്തമായ കർഷക പ്രതിഷേധങ്ങൾ ഉയരണം എന്ന് കെ പി സി സി ജനറൽ സെക്രട്ടറി ഡോ മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കർഷകരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങൾ ഉയരും എന്ന് മുൻകൂട്ടി മനസ്സിലാക്കിക്കൊണ്ട് വിജ്ഞാപനത്തിലെ കർഷക വിരുദ്ധമായ വ്യവസ്ഥകൾ പൊതു സമൂഹത്തിൽ എത്താതിരിക്കാൻ കേന്ദ്ര സർക്കാർ ആസൂത്രിതമായി ശ്രമിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. വിജ്ഞാപനം പ്രകാരം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ബഫർ സോണുകൾ നിലവിൽ വരുന്നതോടെ ഭാവിയിൽ കർഷകർ കൃഷി ഭൂമിയിൽ നിന്നും കുടിയിറക്കപ്പെടുന്ന സാഹ്ചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. “ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനവും കർഷകരുടെ ആശങ്കകളും” എന്ന വിഷയത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ മാത്യു കുഴൽനാടൻ. പ്രൊഫ റോണി കെ. ബേബി മോഡറേറ്ററായ സെമിനാറിൽ ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ അറയ്ക്കൽ അധ്യക്ഷത വഹിച്ച സെമിനാറിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജു, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഷാന്റി പൂവക്കളം, അബു ഉബൈദ്, റെജി പൊന്നാപുരം, രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ഭാരവാഹികളായ ജോയി കോയിക്കൽ, മനോജ് ബേബി, ജേക്കബ് ആനക്കല്ലുങ്കൽ, ബിജു ജോർജ്ജ്, ഐ എൻ റ്റി യു സി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് ജോമോൻ നീറുവേലി, റീജിനൽ വൈസ് പ്രസിഡന്റ് നവാസ് പുലിക്കുന്ന്, യൂത്ത് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് സച്ചിൻ പാലക്കുന്നേൽ, കോരുത്തോട് മണ്ഡലം പ്രസിഡന്റ് നെബു പി എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!