ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളുടെ പരിധി ലംഘിക്കാതെയുള്ള പ്രചാരണം ഉറപ്പുവരുത്താന്‍ എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളും ശ്രദ്ധിക്കണമെന്ന് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന രാഷ്ടീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള നിരീക്ഷകര്‍. സ്വതന്ത്രവും നീതി പൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവുകള്‍ കമ്മീഷന്റെ പരിധിക്കുള്ളില്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കണം. പൊളിങ് ബൂത്തുകളിലെ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജനറല്‍ ഒബ്‌സര്‍വര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. പോളിങ് സ്‌റ്റേഷനുകളുടെ പരിസരത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ പോലീസ് ഒബ്‌സര്‍വര്‍ യോഗത്തില്‍ നല്‍കി. മാതൃക പെരുമാറ്റച്ചട്ടം, രാഷ്ട്രീയ പ്രചാരണ പരസ്യങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയിലുള്‍പ്പടെ കൃത്യമായി നിര്‍ക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു. 
ആലപ്പുഴ മണ്ഡലം പൊതു നിരീക്ഷകന്‍ പ്രജേഷ് കുമാര്‍ റാണ, മാവേലിക്കര മണ്ഡലം പൊതു നിരീക്ഷകന്‍ നാരായണ സിങ്,  പോലീസ് നിരീക്ഷകന്‍ അനന്ത്ശങ്കര്‍ തക്ക്വാലെ, 
ആലപ്പുഴ, മാവേലിക്കര മണ്ഡലം ചെലവ് നിരീക്ഷകരായ എം. ഡി. വിജയകുമാര്‍, യോഗേന്ദ്ര ടി. വാക്കറെ, ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ്, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, മാവേലിക്കര റിട്ടേണിങ് ഓഫീസര്‍ വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്.രാധേഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് ക്ലാസും ഉണ്ടായി. 

LEAVE A REPLY

Please enter your comment!
Please enter your name here