പുതുപ്പള്ളി അപകടം -മൂന്ന് പേർക്ക് ദാരുണാന്ത്യം

കോട്ടയം പുതുപ്പള്ളി കൊച്ചാലുംമൂട്ടിൽ ആണ് കാറും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചാണ് മൂന്ന് പേർ മരിച്ചത്.

ഇന്ന ലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.

മുണ്ടക്കയം മുരിക്കുംവയൽ കുന്നപ്പള്ളിയിൽ ജിൻസ്, അമ്മാവൻ മുരളി, ഇദ്ദേഹത്തിൻ്റെ മകൾ ജലജ എന്നിവരാണ് മരിച്ചത്.

പാമ്പാടിയിലെ മരണവീട്ടിൽ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടിൽ വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന ജലജയുടെ മക്കളായ അതുലിനെയും അഷിനെയും പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!