കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ മാവോവാദി സാന്നിധ്യം പരിശോധിക്കാൻ പൊലീസ് വ്യോമ നിരീക്ഷണം നടത്തി. കണ്ണവം വനമേഖലയിലാണ് നിരീക്ഷണം നടത്തിയത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ, അസി. കലക്ടർ അനൂപ് ഗാർഗ്‌ എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം നടത്തിയത്. കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാൽ, സ്പെഷൽ ബ്രാഞ്ച് എ.സി.പി വി.വി. മനോജ്‌ എന്നിവരും നിരീക്ഷണത്തിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here