വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

എരുമേലി: വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന് വേണ്ടി അയന ട്രസ്റ്റ്‌ കോടതിയിൽ സമീപിച്ചിരുന്നു. തുടർന്നാണ് കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള 2263ഏക്കർ ഭൂമി ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. തർക്കം നിലനിൽക്കുന്ന ഭൂമിയുടെ വില കോടതിയിൽ കെട്ടിവെച്ചു ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ ഇതു സംബന്ധിച്ച വ്യവസ്ഥകൾ സർക്കാർ പാലിച്ചില്ലെന്ന് അയന ട്രസ്റ്റ്‌ കോടതിയെ ബോധിപ്പിക്കുകയായിരുന്നു. ഈ വാദം കോടതി മുഖവിലക്കെടുക്കുകയായിരുന്നു. എന്നാൽ മറ്റു മാർഗങ്ങൾ ഉപയോഗിച്ച് സർക്കാരിന് മമ്പോട്ട് പോകാം. ഇതോടെ വിമാനത്താവള പദ്ധതി വീണ്ടും നീളുമെന്ന് വിലയിരത്തപ്പെടുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!