കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കാഞ്ഞിരപ്പള്ളി ഉപജില്ലാ ഓഫീസിൻ്റെ ഉദ്ഘാടനം


കാഞ്ഞിരപ്പള്ളി : കേരള സംസ്ഥാന പിന്നാക്ക വിഭാഗ
വികസന കോർപ്പറേഷൻ കാഞ്ഞിരപ്പള്ളി ഉപജില്ലാ ഓഫീസിൻ്റെ ഉദ്ഘാടനം ഒക്ടോബർ 16 ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പിന്നാക്ക – പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലൻ അധ്യക്ഷത വഹിക്കും

ഉദ്ഘാടനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.എസ്.ബി.സി.ഡി.സി ചെയർമാൻ ടി.കെ സുരേഷ് അധ്യക്ഷത വഹിക്കും.

ഡോ.എൻ ജയരാജ് എംഎൽഎ, ആൻ്റോ ആൻ്റണി എം.പി, പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നസീർ, പഞ്ചായത്ത് അംഗം ബീന ജോയ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലെ മടുക്കക്കുഴി ആര്‍ക്കേഡിലാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.

കാഞ്ഞങ്ങാട്, പത്തനാപുരം, അടൂർ, മാനന്തവാടി, തലശ്ശേരി ഉപജില്ലാ ഓഫീസുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!