ഫലസംസ്കരണം: വെബിനാർ സെൻറ് ഡൊമിനിക്സ് കോളജിൽ

കാഞ്ഞിരപ്പള്ളി: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെൻറ് ഡൊമിനിക്സ് കോളജ് ബി.വോക്. വിഭാഗവും കേരള കാർഷിക സർവ്വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന പഴവർഗ്ഗ സംസ്കരണത്തെ സംബന്ധിച്ചുള്ള വെബിനാർ 16 വെള്ളിയാഴ്ച 10.00 മുതൽ 12.00 വരെ നടക്കും.

പഴവർഗ്ഗങ്ങളുടെ സംസ്കരണത്തിലൂടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ രൂപപ്പെടുത്താനും കൃഷി ലാഭകരമാക്കാനുമുള്ള മാർഗ്ഗങ്ങൾ ചർച്ചാവിഷയമാകും.

കന്നാറ ഗവേഷണ കേന്ദ്രത്തിലെ വാഴപ്പഴ സംസ്കരണ വിഭാഗം അധ്യക്ഷ ഡോ പുഷ്പലത പി ബി, കേരള കാർഷിക സർവ്വകലാശാല
പൈനാപ്പിൾ സംസ്കരണ വിദഗ്ദ്ധ ഡോ മീഗിൾ ജോസഫ്, ചക്ക സംസ്കരണ വിദഗ്ദ്ധൻ ഡോ സജി ഗോമസ് എന്നിവർ വിഷയാവതരണം നടത്തും. കോളജ് പ്രിൻസിപ്പൽ ഡോ ആൻസി ജോസഫ് ഉദ്ഘാടനം ചെയ്യും.
ഫാ വർഗീസ് പരിന്തിരിക്കൽ, ഡോ ജോജോ ജോർജ്, പ്രൊഫ മാത്യു സഖറിയാസ്, പ്രൊഫ ഷോണി കിഴക്കേത്തോട്ടം എന്നിവർ നേതൃത്വം നല്കും.

കർഷകർക്കും പൊതുജനങ്ങൾക്കും വെബിനാറിൽ പങ്കെടുക്കാവുന്നതാണ്. സൗജന്യ രജിസ്ട്രേഷനായി താഴെത്തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക https://forms.gle/sgPGFj5tdqFhLuAT6

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!